ശ്രീനു എസ്|
Last Modified ശനി, 27 മാര്‍ച്ച് 2021 (21:22 IST)
കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥീതീകരിച്ച സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ലിസ്റ്റ് കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. 2.8 ലക്ഷവും അതില്‍ കൂടുതലും കോവിഡ് കേസുകള്‍ സ്ഥീതീകരിച്ച സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും
ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. ലിസ്റ്റില്‍ 26,37,735 കേസുകളുമായി ഒന്നാം സ്ഥാനത്തുള്ളത് മഹാരാഷ്ട്രയാണ്. രണ്ടാം സ്ഥാനത്ത് കേരളമാണുള്ളത്. കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍,ഒഡീഷ,ഛത്തീസ്ഗഢ്, രാജസ്ഥാന്, തെലങ്കാന മുതലായവാണ് ലിസ്റ്റിലുള്ള മറ്റു സംസ്ഥാനങ്ങള്‍.