30കൾക്ക് ശേഷം ഓർമകുറവ് നിങ്ങളെ അലട്ടുന്നുണ്ടോ? ഇക്കാര്യങ്ങൾ ചെയ്തു നോക്കാം

അഭിറാം മനോഹർ| Last Modified വെള്ളി, 24 നവം‌ബര്‍ 2023 (14:38 IST)
നമ്മള്‍ പ്രായമാകും തോറും നമ്മുടെ ഓര്‍മകള്‍ക്ക് മങ്ങലുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ 60കള്‍ക്ക് ശേഷം ഉണ്ടായിരുന്ന ഈ ഓര്‍മക്കുറവ് ഇപ്പോള്‍ 30കളില്‍ പോലും ആളുകള്‍ക്ക് അനുഭവപ്പെട്ട് തുടങ്ങിയിരിക്കുന്നതായി കാണാം. 30കള്‍ക്ക് ശേഷമുള്ള ഈ ഓര്‍മക്കുറവ് ചില ചെറിയ കാര്യങ്ങള്‍ ചെയ്തുകൊണ്ട് മെച്ചപ്പെടുത്താന്‍ സാധിക്കും.

നിങ്ങളുടെ ഭക്ഷണത്തില്‍ മധുരം കുറയ്ക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ മെമ്മറി ഗെയിമുകളിലും മെമ്മറി ആക്റ്റിവിറ്റികളിലും കൂടുതല്‍ സജീവമാകാന്‍ ശ്രദ്ധിക്കുക. മെഡിറ്റേഷന്‍ മനസ്സ് ശാന്തമാകാനും സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാനും സഹായിക്കും. ഇത് കൂടാതെ നമ്മുടെ സെന്‍സുകള്‍ കൃത്യമായി നടക്കുന്നുണ്ടോ എന്ന് പലതരത്തില്‍ പരീക്ഷിക്കാം. മദ്യത്തിന്റെ ഉപയോഗം തലച്ചോറിനെ ദോഷകരമായി ബാധിക്കും എന്നതിനാല്‍ അതില്‍ നിന്നും കഴിയുന്നതും മാറിനില്‍ക്കാന്‍ ശ്രമിക്കാം. മീന്‍ എണ്ണയില്‍ ഡിഎച്ച്എ അടങ്ങിയിരിക്കുന്നു, അതിനാല്‍ തന്നെ മീന്‍ എണ്ണ ഗുളികകളായി കഴിക്കുന്നതും ഓര്‍മ്മയ്ക്ക് ഗുണം ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :