കടയിൽനിന്നും വാങ്ങുന്ന കറിവേപ്പിലയിലെ വിഷം കളയാൻ ഒരു നാ‍ടൻ വിദ്യ ഇതാ !

Last Modified ശനി, 4 മെയ് 2019 (19:16 IST)
കറിവേപ്പില ഇല്ലാതെ നമ്മുടെ വിഭവങ്ങൾ പൂർത്തിയാകില്ല. കറിവേപ്പിലയുടെ രുചിയും മണവും കറികളിലും വിഭവങ്ങളിലും ചേരുമ്പോൾ മാത്രമേ നമ്മൾ മലയാളികൾക്ക് സംതൃപ്തി വരു. എന്നാൽ കടയിൽ നിന്നും വാങ്ങുന്ന കറിവേപ്പിലയിൽ മാരക വിഷം അടങ്ങിയിട്ടുണ്ട് എന്നത് നമ്മളിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്. കറിവേപ്പിലയിലെ രാസ വിഷാംശം കളയുന്നതിനായുള്ള ഒരു വിദ്യയാണ് ഇനി പറയുന്നത്.

ഒരു ലിറ്റർ വെള്ളത്തിൽ 20 മില്ലി വിനാഗിരി ചേർത്ത് ഇതിലേക്ക് കറിവേപ്പില പത്ത് മിനിറ്റ് നേരത്തേക്ക് മുക്കി വക്കുക. ശേഷം വിനാഗിരി ലായനിയിൽനിന്നും കറിവേപ്പില പുറത്തെത്തെടുത്ത് ശുദ്ധമായ വെള്ളത്തിൽ പല ആവർത്തി നന്നായി കഴുകുക. ഇതോടെ കറിവേപ്പിലയുടെ കനം കുറഞ്ഞുവരുന്നതായി കാണാൻ സാധിക്കും.

ശേഷം കറിവേപ്പിലയിലെ വെള്ളം പൂർണമായും വാർന്നുപോകുന്നതിനായി അടിയിൽ സുഷിരങ്ങളുള്ള പാത്രത്തിൽ ഒരു രത്രി മുഴുവനും വക്കുക. ഇതോടെ കറിവേപ്പിലയിലെ രാസ വിഷാംശം നീങ്ങിയിരിക്കും. ഇത് ഇഴയകന്ന കോട്ടൻ തുണിയിൽ പൊതിച്ച് പ്ലാസ്റ്റിക് കണ്ടെയ്നറിൽ ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിക്കാം. ഉപയോഗിക്കുന്നതിന് തൊട്ടുമുൻപായി ഒരിക്കൽകൂടി നല്ല വെള്ളത്തിൽ കഴുകുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :