അപർണ|
Last Modified ശനി, 24 നവംബര്‍ 2018 (16:27 IST)
ഇരട്ടകുട്ടികൾ ജനിക്കണമെന്ന് കുട്ടിക്കാലത്ത് ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല. ആദ്യത്തെ ഗർഭത്തിൽ ഇരട്ടകുട്ടികൾ ആണെങ്കിലും ഒരിക്കൽ കൂടി ആഗ്രഹിക്കുന്നവരും കുറവല്ല. ഇരട്ടക്കുട്ടികൾ എന്ന വിചാരം തന്നെ ചില ആളുകൾക്ക് ആകാംക്ഷ ഉണ്ടാക്കും. ഇരട്ടകളുണ്ടാവാനുള്ള സാധ്യത വർധിപ്പിക്കാൻ 5 വഴികളിതാ.
കുടുംബത്തിൽ ഇരട്ടക്കുട്ടികളുടെ പാരമ്പര്യം ഉണ്ടെങ്കിൽ നിങ്ങൾക്കും ഇരട്ടക്കുട്ടികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അങ്ങനെയില്ലെങ്കിലും ഉണ്ടാകും. പക്ഷേ, ഇരട്ടക്കുട്ടികൾ മുൻപ് കുടുംബത്തിൽ ജനിച്ചിട്ടുണ്ടെങ്കിൽ മറ്റുള്ളവരേക്കാൾ 20 ശതമാനം സാധ്യത കൂടുതലാണ്.
ഉണങ്ങിയ പഴവർഗ്ഗങ്ങൾ പോലുള്ള പോഷകാഹാരങ്ങൾ കഴിക്കുന്നത് വല്യ വ്യത്യാസം തന്നെ ഉണ്ടാക്കും. ഇരട്ടകളെ ഗർഭം ധരിക്കാനുള്ള സാധ്യത ഇത് കൂട്ടും.
മണ്ണിനടിയിൽ വളരുന്ന കാരറ്റ്, ഉരുളക്കിഴങ്ങു മുതലായ പച്ചക്കറികളിൽ ധാരാളം പോഷകങ്ങൾ ഉണ്ട്. ഇവ ആവശ്യം പോലെ കഴിക്കുന്നതും ഇരട്ടകളുണ്ടാകാനുള്ള സാധ്യത കൂട്ടും.
ശരീരഭാരം അധികമാണെങ്കിൽ, വയറ് വലുതാണെങ്കിൽ മനസ്സിലാക്കാൻ സാധിക്കും കൺമണി എത്രയെന്ന്. വർദ്ധിക്കുന്ന ശരീരഭാരവും ഉയർന്ന് വരുന്ന രക്തത്തിന്റെ അളവും കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഏകദേശം ആറാം മാസം ആകുമ്പോഴേക്കും വയർ ശരിക്കും പുറത്ത് കണ്ട് തുടങ്ങും.