Last Modified ബുധന്‍, 21 ഓഗസ്റ്റ് 2019 (19:42 IST)
ആരോഗ്യം നിലനിര്‍ത്താനും സൌന്ദര്യം വര്‍ദ്ധിപ്പിക്കാനും ഏറ്റവും നല്ല പഴങ്ങളിലൊന്നാണ് പപ്പായ. ശരീരത്തിന് ആവശ്യമായ ഘടകങ്ങള്‍ നല്‍കാന്‍ ഇതിനാകും. ദഹനത്തെ സഹായിക്കുകയും കൊഴുപ്പിനെ ഇല്ലാതാക്കാനും
പപ്പായ സഹായകമാണ്.
ആന്റി ഓക്സിഡന്റുകൾ, വിറ്റാമിനുകൾ എന്നിവയാല്‍ സമ്പന്നമായ പപ്പായയില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ശരീരഭാരം കുറയ്‌ക്കാന്‍ സഹായിക്കും. പഴുത്ത പപ്പായയേക്കാള്‍ ആരോഗ്യ ഗുണങ്ങള്‍ ധാരാളമായി അടങ്ങിയിരിക്കുന്നത് പഴുത്ത പപ്പായയിലാണ്.
ഫൈബർ ഉള്ളടക്കം ശരീരത്തിലെ വിഷാംശം പുറന്തള്ളാനും സഹായിക്കുന്നു. പപ്പായ കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കും.
പതിവായി വ്യായാമം ചെയ്യുന്നവര്‍ക്കും ആരോഗ്യം നിലനിര്‍ത്താന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്കും പപ്പായ ഉത്തമമായ പഴവര്‍ഗമാണ്. ആഴ്‌ചയില്‍ മൂന്ന് തവണ എങ്കിലും പപ്പായ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നത്.