Last Modified വ്യാഴം, 21 ഫെബ്രുവരി 2019 (10:58 IST)
എണ്ണിയാല്‍ തീരാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ സമ്മനിക്കുന്ന ശീലമാണ് പുകവലി. പുതിയ കാലത്ത് പുരുഷന്മാരെ പോലെ സ്‌ത്രീകളും ഈ പുകവലിയോട് താല്‍പ്പര്യം കാണിക്കുന്നു. കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് ഇത് കാരണമാകുകയും ചെയ്യും.
ദിവസവും പത്തിലധികം തവണ പുകവലിക്കുന്നവരുടെ കാഴ്‌ചശക്തി നഷ്‌ടമാകുമെന്നാണ് പുതിയ കണ്ടെത്തല്‍. സൈക്ക്യാട്രി ജേണലിലാണ് റുത്‌ഗേര്‍സ് ഗവേഷകര്‍ ഇക്കാര്യം പരാമര്‍ശിക്കുന്നത്.
സിഗരറ്റില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ ശാരീരിക പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കും. ചിന്താശേഷിയും വിവേചനബുദ്ധിയും തകര്‍ത്ത് തലച്ചോറിലെ പാളികളുടെ ശക്തി കുറഞ്ഞ് പ്രതിരോധം ഇല്ലാതാകുകയും ചെയ്യും. ഇതോടെ കാഴ്‌ച ശക്തി ഇല്ലാതാകുകയും ചെയ്യും.
പുകവലി രൂക്ഷമാകുന്നതോടെ ചുവപ്പ്, പച്ച, നീല, മഞ്ഞ എന്നി നിറങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് ഇല്ലാതാകുകയും ചെയ്യും. കാഴ്‌ച മങ്ങുന്നതോടെ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ക്ക് അടിമപ്പെടുകയും ചെയ്യും.