സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 6 ഡിസംബര്‍ 2024 (13:21 IST)
നഖത്തിലും ചര്‍മ്മത്തിലും വരുന്ന ചില മാറ്റങ്ങള്‍ ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളാവാം. നഖത്തില്‍ വെള്ള അടയാളങ്ങള്‍ കാണുന്നത് ചിലപ്പോള്‍ ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം. സാധാരണയായി ശരീരത്തില്‍ കാല്‍സ്യത്തിന്റെ കുറവുള്ളപ്പോഴാണ് നഖത്തില്‍ വെള്ള നിറം കാണപ്പെടുന്നത്. എന്നാല്‍ ഹൃദ്രോഗം മൂലം രക്തയോട്ടം കുറഞ്ഞാലും ഇത്തരത്തില്‍ വെള്ളം കാണപ്പെടും. കൂടാതെ നഖത്തില്‍ നീലയോ പര്‍പ്പിളോ നിറങ്ങള്‍ കാണുന്നതും അവഗണിക്കരുത്. ശരീരത്തില്‍ ഓക്സിജന്റെ അളവ് കുറയുമ്പോഴാണ് ഇങ്ങനെ വരുന്നത്. ഇത് ശ്വസന രോഗങ്ങളുടെയും ഹൃദ്രോഹത്തിന്റെയും ലക്ഷണമാണ്.
ചര്‍മത്തില്‍ ഇളം കറുപ്പ് നിറത്തിലുള്ള പാടുകള്‍ വരുന്നതും അവഗണിക്കരുത്. പ്രത്യേകിച്ച് കൈകളിലും കാലുകളിലും. ഇതും ഹൃദ്യോഗത്തിന്റെ ലക്ഷണമാണ്. രക്തയോട്ടം ശരിയായി നടന്നില്ലെങ്കില്‍ ശരീര ചര്‍മ്മത്തിന്റെ നിറം മഞ്ഞ ആകാറുണ്ട്. കൂടാതെ വരണ്ടതും ആകും. ഇതും ശ്രദ്ധിക്കണം.