ശ്രീനു എസ്|
Last Updated:
തിങ്കള്‍, 13 ജൂലൈ 2020 (20:21 IST)
വളരെ ആശങ്ക ഉയര്‍ത്തുന്ന ഒരവസ്ഥയാണ് നെഞ്ചെരിച്ചില്‍. നെഞ്ചെരിച്ചിലിനെ ഹൃദയ സംബന്ധമായ അസുഖമായിട്ടും ചിലപ്പോഴെക്കെ പലരും തെറ്റിദ്ധരിച്ചുപോകാറുണ്ട്. പലപ്പോഴും അസമയത്ത് ആഹാരം കഴിക്കുന്നതാണ് നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം. ചിലആഹാരങ്ങള്‍ കഴിക്കുന്നതുമൂലം ഉണ്ടാകുന്ന ദഹനസംബന്ധമായ ബുദ്ധിമുട്ടുകളും നെഞ്ചെരിച്ചിലിനു കാരണമാകാറുണ്ട്.
ഭക്ഷണം കഴിക്കാതിരുന്നാലും നെഞ്ചെരിച്ചില്‍ ഉണ്ടാകാം. ഭക്ഷണം കഴിച്ച ഉടനെ മദ്യപിക്കുന്നതും പുകവലിക്കുന്നതും നെഞ്ചെരിച്ചിലുണ്ടാക്കാം. ആഹാരം കഴിച്ചിട്ട് പെട്ടെന്ന് കുനിഞ്ഞാലും നെഞ്ചെരിച്ചില്‍ ഉണ്ടാകാം.