ക്രീമുകള്‍ ഉപയോഗിക്കാതെ സുന്ദരവും മൃദുലവുമായ ചര്‍മം എങ്ങനെ നേടാം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 14 ഡിസം‌ബര്‍ 2022 (17:07 IST)
സുന്ദരവും മൃദുലവുമായ ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. ചര്‍മം ഒന്ന് വരണ്ട് പോയാല്‍ ആകുലതപ്പെടുന്നവരുണ്ട്. പ്രായം കൂടുന്നതിനനുസരിച്ച് ചര്‍മ്മത്തിന്റെ മൃദുത്വം നഷ്ടപ്പെടുമോ എന്ന ഭയം ഏറ്റവും അധികം ഉള്ളത് പെണ്‍കുട്ടികള്‍ക്കാണ്. നിരവധി ഫെയര്‍നസ്സ് ക്രീമുകളൊക്കെ ഇതിന്റെ ഭാഗമായി പരീക്ഷിക്കുന്നവരുമുണ്ട്.

ചര്‍മ്മം എന്നും സുന്ദരമായിരിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങളെ അടിസ്ഥാനമാക്കി തന്നെയാണ്. കഴിക്കുന്ന സാധനങ്ങളില്‍ ശ്രദ്ധാലുവായിരുന്നാല്‍ മതി. ചര്‍മ്മത്തിന് ഗുണം ചെയ്യുന്ന ഭക്ഷണങ്ങള്‍ തിരഞ്ഞെടുത്ത് കഴിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. അത്തരത്തില്‍ കഴിക്കേണ്ട 5 ഭക്ഷണ രീതികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

* നിറമുള്ള പച്ചക്കറികള്‍, കാരറ്റ്, ബീറ്റ്‌റൂട്ട്, റാഡിഷ്, ചീര തുടങ്ങിയവ കഴിക്കുന്നത് ചര്‍മ്മത്തിനും ആരോഗ്യത്തിനും ഒരുപോലെ ഉത്തമമാണ്.
* ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവുകള്‍ കുറയ്ക്കാന്‍ സഹായിക്കും. ഗ്രീന്‍ ടീ ശീലമാക്കുക.
* വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്ന ഓറഞ്ച്, കിവി, സ്ട്രോബെറി തുടങ്ങിയവ കഴിക്കുന്നതും ചര്‍മ്മത്തിന് നല്ലതാണ്. വിറ്റാമിന്‍ സി ചര്‍മം തൂങ്ങിപ്പോകുന്നത് തടയാന്‍ സഹായിക്കും.
* വിറ്റാമിന്‍ സി ചര്‍മ്മത്തിന് അത്യുത്തമമാണ്. എങ്കിലും മറ്റ് വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാന്‍ ശ്രമിക്കുക. ഇലക്കറികളാണ് ഉത്തമം.
* തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നതും മറ്റൊരു മാര്‍ഗ്ഗമാണ്. ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ചെയ്യുന്നതും നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :