ഒരു കുഞ്ഞ് മുട്ടയും വലിയ ആശങ്കയും; വ്യായാമം ചെയ്യുന്നവര്‍ കഴിക്കേണ്ടത് വെള്ളയോ, മഞ്ഞക്കരുവോ ?

  health , life style , food , eggs , ആരോഗ്യം , മുട്ട , ജിം , വ്യായാമം , മുട്ടയുടെ വെള്ള
Last Updated: ബുധന്‍, 22 മെയ് 2019 (20:25 IST)
ജിമ്മില്‍ പതിവായി വ്യായാമം ചെയ്യുന്നവരുടെ ഇഷ്‌ട ഭക്ഷണമാണ് മുട്ട. മസിലുകളുടെ വളര്‍ച്ചയ്‌ക്കും ശരീരത്തിന് കരുത്തും ആരോഗ്യവും പകരാന്‍ മുട്ടയേക്കാള്‍ മികച്ചൊരു ആഹാരമില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്.

പോഷകാഹാരങ്ങളുട പട്ടികയില്‍ മുമ്പനാണ് മുട്ട. എന്നാല്‍ മുട്ടയുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകളും സംശയങ്ങളും ഇന്നും നിലനില്‍ക്കുന്നുണ്ട്. ആരോഗ്യത്തിന് നല്ലതാണെന്നും മഞ്ഞക്കരു ഹൃദ്രോഗത്തിന് കാരണമാകുമെന്നുമാണ് ചില പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോഴും ചര്‍ച്ചകള്‍ തുടരുകയാണ്.

ദിവസം ഒന്ന് എന്ന അളവാണ് മിക്ക ആരോഗ്യവിദഗ്ധരും മുന്നോട്ടുവെക്കുന്നത്. വ്യായാമം ചെയ്യുന്നവര്‍ മൂന്നോ നാലോ മുട്ടയുടെ വെള്ള കഴിക്കാം എന്നാണ് കണക്ക്. വെള്ളയില്‍ പ്രോട്ടീനും മഞ്ഞയില്‍ പൂരിതകൊഴുപ്പുമാണ് അടങ്ങിയിരിക്കുന്നത്.

വ്യായാമം ചെയ്യുന്നവരില്‍ മുട്ടയുടെ വെള്ള മാത്രം എന്നതിലുപരി മുഴുവന്‍ മുട്ടയാണ് ഗുണകരമെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യന്റെ പഠനത്തില്‍ തെളിയിക്കുന്നു.

കഴിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് പേശികളുടെ പുനര്‍നിര്‍മാണം 40 ശതമാനം കൂടൂതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വലിയ മുട്ടയിലുള്ള 70കലോറിയില്‍ 55ഉം മഞ്ഞയില്‍ നിന്നാണ്. ഇനി കലോറിയിലധികം പ്രോട്ടീനാണ് വേണ്ടതെങ്കില്‍ ഒരു മുട്ടയും ഒന്നിലധികം മുട്ടകളുടെ വെള്ളയും ചേര്‍ത്ത് കഴിക്കാവുന്നതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :