40 ശതമാനം പേരും മരിക്കും; കോംഗോ പനിയുടെ ലക്ഷണങ്ങള്‍ ഇവയാണ് - വില്ലനാകുന്നത് മൃഗങ്ങളിലെ ചെള്ളുകൾ

40 ശതമാനം പേരും മരിക്കും; കോംഗോ പനിയുടെ ലക്ഷണങ്ങള്‍ ഇവയാണ് - വില്ലനാകുന്നത് മൃഗങ്ങളിലെ ചെള്ളുകൾ

  congo fever , congo , fever , health , കോംഗോ പനി , ആശുപത്രി , ചെള്ളുകൾ
തൃശൂര്‍| jibin| Last Updated: തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (16:40 IST)
അപൂർവ രോഗമായ കോംഗോ പനി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തതിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത പുലർത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കേരളത്തിലും സമീപ സംസ്ഥാനങ്ങളിലും കേട്ടു പരിചയമില്ലാത്ത കോംഗോ (ക്രൈമീൻ - കോംഗോ ഹിമറാജിക് ഫീവർ) പനി രോഗം ബാധിച്ച മൃഗങ്ങളിലെ വഴിയാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്. 1944ൽ ആണ് ആദ്യമായി ഈ അസുഖം ‘ക്രൈമീയ’ എന്ന സ്‌ഥലത്തു കണ്ടത്.

നെയ്റോ വൈറസുകള്‍ വഴിയാണ് രോഗം ഉണ്ടാകുന്നത്. ശരീരസ്രവങ്ങൾ, രക്തം എന്നിവ വഴി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് എത്തുകയും ചെയ്യും. പനി ബാധിച്ചാല്‍ 40ശതമാനം വരെയാണ് മരണ നിരക്ക്.

പനി, മസിലുകള്‍ക്ക് കടുത്ത വേദന, നടുവേദന, തലവേദന, തൊണ്ടവേദന, വയറുവേദന , കണ്ണുകള്‍ക്കുണ്ടാകുന്ന അസ്വസ്ഥത, ഛർദി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. വായുവിലൂടെ പകരുകയില്ലെന്നതിനാൽ വ്യാപകമായി പടരാൻ സാധ്യത കുറവാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :