‘അടി’ കൂടുതലാണോ ?; മദ്യപിക്കുന്നവരെ കാത്തിരിക്കുന്നത് മരണത്തേക്കാള്‍ ഭയനാകമായ അവസ്ഥ!

‘അടി’ കൂടുതലാണോ ?; മദ്യപിക്കുന്നവരെ കാത്തിരിക്കുന്നത് മരണത്തേക്കാള്‍ ഭയനാകമായ അവസ്ഥ!

   alcohol , health , hot drinks , മദ്യപാനം , ആരോഗ്യം , മറവി , ശാരീരിക പ്രശ്‌നം
jibin| Last Updated: ശനി, 19 മെയ് 2018 (11:33 IST)
മദ്യപിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നുവെന്നാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പുരുഷന്മാരെ പോലെ സ്‌ത്രീകളിലും ഈ ശീലം വര്‍ദ്ധിച്ചു വരുന്നുണ്ട്. ചെറിയ പ്രായത്തില്‍ ആരംഭിക്കുന്ന മദ്യപാനം വാര്‍ധക്യ കാലത്ത് പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഫ്രാന്‍‌സില്‍ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമാക്കുന്നത്.

65 വയസ് കഴിഞ്ഞ പത്തുലക്ഷത്തിലേറെ ആളുകളെയാണ് പഠനത്തിനായി ഉപയോഗിച്ചത്. ഇവരില്‍ 57ശതാമനം പേരും കടുത്ത മദ്യപിക്കുന്നവരായിരുന്നു.

വാര്‍ധക്യകാലത്ത് ഇവരില്‍ മറവി രോഗം, മസ്‌തിഷ്‌ക ക്ഷയങ്ങള്‍, ഡിമന്‍ഷ്യ, കരള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയാണ് ഇവരെ അലട്ടിയിരുന്ന പ്രശ്‌നങ്ങള്‍.

ഇവരുടെ ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കാരണം അമിതമായ മദ്യപാനമാണെന്നാണ് ഈ പഠനത്തില്‍ നിന്നും വ്യക്തമായത്. മറവി രോഗമാണ് ഇത്തരക്കാരെ അലട്ടുന്ന പ്രധാന പ്രശ്‌നം.

ആയുര്‍ ദൈര്‍ഘ്യം ഇരുപതു വര്‍ഷംവരെ കുറയാനും അമിതമായ മദ്യപാനം കാരണമാകുമെന്നും പഠനത്തില്‍ വ്യക്തമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :