ശ്രീനു എസ്|
Last Updated:
ചൊവ്വ, 14 ജൂലൈ 2020 (16:11 IST)
അമിതവണ്ണം കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നിരവധിയാണ്. പോഷകം കുറഞ്ഞതും കലോറി കൂടിയതുമായ ഭക്ഷണം കഴിക്കുന്നതാണ് അമിത വണ്ണത്തിന്റെ പ്രധാന കാരണം. ചോറുകഴിക്കുന്നത് തീരെ കുറയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ചോറില്‍ ഗ്ലൂക്കോസല്ലാതെ ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ഇല്ല. ഇലക്കറികള്‍ കൂടുതലായി കഴിക്കുന്നത് ശരീരത്തിനാവശ്യമായ വൈറ്റമിനുകളും മിനറല്‍സും കിട്ടുന്നതിനും വിശപ്പുകുറയ്ക്കുന്നതിനും സഹായിക്കും.
മുട്ടയും മുഴുധാന്യങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇത് വിശപ്പ് വേഗം മാറ്റുകയും ആഹാരം കഴിക്കാനുള്ള തോന്നല്‍ തടയുകയും ചെയ്യും. കൂടാതെ പഴങ്ങള്‍ ദിവസേന കഴിക്കാം. എന്നാല്‍ ജൂസാക്കി കഴിക്കുന്നത് ഒഴിവാക്കുക. മധുരം ചേര്‍ക്കാതെ ജൂസാക്കിയാല്‍ കുഴപ്പമില്ല.