നെല്ലിക്ക കൊണ്ട് പ്രായം കുറയ്ക്കാം

ശ്രീനു എസ്| Last Updated: ബുധന്‍, 1 ജൂലൈ 2020 (15:38 IST)
നെല്ലിക്കയുടെ ഗുണങ്ങള്‍ ആര്‍ക്കും പറഞ്ഞു മനസിലാക്കി കൊടുക്കേണ്ട ആവശ്യമില്ല. വൈറ്റമിന്‍ സി യുടെ കലവറയായ നെല്ലിക്ക നല്ല ആരോഗ്യത്തിനും മുടിയുടെ വളര്‍ച്ചയ്ക്കുമൊക്കെ ഉപയോഗിക്കാറുണ്ട്. എന്നാല്‍ മുഖസൗന്ദര്യത്തിന് നെല്ലിക്ക എങ്ങനെ ഉപയോഗിക്കാമെന്ന് പലര്‍ക്കും അറിയില്ല. മുഖത്തെ കറുത്ത പാടുകള്‍ മാറുന്നതിനും ഈര്‍പ്പം നിലനിര്‍ത്തുന്നതിനും ചെറുപ്പം തോന്നിക്കുന്നതിനും നെല്ലിക്കയുടെ നീര് ഉത്തമമാണ്.

ചര്‍മത്തിലെ കൊളാജന്റെ കുറവുമൂലമാണ് ചര്‍മം വലിഞ്ഞ് തൂങ്ങി പ്രായം തോന്നിപ്പിക്കുന്നത്. എന്നാല്‍ കൊളാജന്റെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ നെല്ലിക്കയ്ക്കു കഴിയും. ഇതിനായി നെല്ലിക്കയുടെ നീരെടുത്ത് മുഖത്ത് തേച്ചുപിടിപ്പിക്കാം. തുടക്കം മുതലെ കറുത്തപാടുകള്‍ നീങ്ങിത്തുടങ്ങുന്നത് കാണാന്‍ സാധിക്കും. കൂടാതെ മുഖത്തെ ഈര്‍പ്പം നിലനിര്‍ത്തി യുവത്വം നല്‍കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :