ശ്രീനു എസ്|
Last Updated:
ചൊവ്വ, 23 ജൂണ്‍ 2020 (19:46 IST)
നമ്മുടെ ശരീരത്തിന് ജലമില്ലാതെ നിലനില്‍ക്കാന്‍ സാധ്യമല്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ആവശ്യത്തിന് വെള്ളംകുടിച്ചില്ലെങ്കില്‍ ഉത്കണ്ഠ, മൂഡ് സ്വിംഗ്, ഓര്‍മ കുറവ് എന്നിവയൊക്കെ ഉണ്ടാകാം. ഇത് പലര്‍ക്കും അറിയാത്ത കാര്യമാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ 60 ശതമാനം ഊര്‍ജവും ജലത്തില്‍ നിന്നാണ് കിട്ടുന്നത്.
ജോലിഭാരം കൊണ്ടും അല്ലാതെയും പലരിലും സ്‌ട്രെസ് മൂലം തലവേദന ഉണ്ടാകാറുണ്ട്. ഈ സമയത്ത് ധാരാളം വെള്ളം കുടിക്കുന്നത് ഇതിന് പരിഹാരമാണ്. കൂടാതെ മുഖത്തിന് തിളക്കം കിട്ടാനും ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്.