വ്യായാമം ചെയ്യുമ്പോള്‍ വിയര്‍ക്കണമെന്ന് നിര്‍ബന്ധമുണ്ടോ ?

 health , life style , food , work out , gym , വ്യായാമം , ആരോഗ്യം , ഭക്ഷണം , വിയര്‍പ്പ് , ജിം
Last Modified തിങ്കള്‍, 1 ഏപ്രില്‍ 2019 (14:04 IST)
ആരോഗ്യം നിലനിര്‍ത്താനും ശരീരത്തിന് കരുത്ത് കൂട്ടാനും വ്യായാമം ഉത്തമമാണ്. മാറിയ ഭക്ഷണക്രമവും ജീവിത ശൈലിയും പുരുഷന്മാരുടെയും സ്‌ത്രീകളുടെയും ശാരീരിക ക്ഷമതയെ ബാധിക്കുന്നുണ്ട്. ജങ്ക് ഫുഡുകളുടെ അമിതമായ ഉപയോഗവും സമയം തെറ്റിയുള്ള ഭക്ഷണ രീതിയുമാണ് ഇതിനു പ്രധാന കാരണം.

ഇതോടെയാണ് വ്യായാമം ചെയ്യണമെന്നും ജിമ്മില്‍ പോകണമെന്നുമുള്ള താല്‍പ്പര്യം വര്‍ദ്ധിക്കുന്നത്. ശരീരം വിയര്‍ക്കുന്നതിലൂടെയേ വ്യായാമത്തിന്റെ ഫലം ലഭിക്കൂ എന്ന വിശ്വാസമുണ്ട്. എന്നാല്‍, ഈ വിശ്വാസം തെറ്റാണെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.

ഓരോ വ്യക്തിയുടെയും ശരീരത്തിന്റെ പ്രത്യേകതകളനുസരിച്ചാണ് ശരീരം വിയര്‍ക്കുന്നത്. മെറ്റബോളിക് റേറ്റില്‍ വരുന്ന വ്യത്യാസമാണിതിനു പിന്നില്‍. സ്‌ത്രീകളുടെയും പുരുഷന്മാരുടെയും കാര്യത്തില്‍ ഇത് വ്യത്യസ്ഥമാണ്.

ചിലര്‍ വ്യായാമം തുടങ്ങുമ്പോള്‍ തന്നെ വളരെ പെട്ടെന്ന് വിയര്‍ക്കുന്നവരായിക്കും. മറ്റുള്ളവര്‍ എത്ര അധ്വാനിച്ചാലും വിയര്‍ക്കില്ല. മെറ്റബോളിക് റേറ്റ് കൂടിയും കുറഞ്ഞും വരുന്ന സന്ദര്‍ഭങ്ങളില്‍ വിയര്‍പ്പ് സ്വാഭാവികമായുണ്ടാകും. ഇതിനാല്‍ വിയര്‍ക്കുന്നതല്ല വ്യായാമം ചെയ്യുന്നതിന്റെ അളവുകോല്‍ എന്ന് മനസിലാക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :