സംസ്ഥാനത്തെ കിണറുകളില്‍ കോളിഫോം ബാക്ടീരിയകളുടെ അളവ് കൂടുതല്‍; കാരണം മൂന്നു വര്‍ഷത്തിലൊരിക്കല്‍ കക്കൂസ് മാലിന്യം നീക്കാത്തത്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 2 ഫെബ്രുവരി 2024 (16:25 IST)
സംസ്ഥാനത്തെ കിണറുകളില്‍ കോളിഫോം ബാക്ടീരിയകളുടെ അളവ് കൂടുതല്‍. 2024ലെ കേരള മുനിസിപ്പാലിറ്റി ബില്‍ ചര്‍ച്ചയില്‍ മന്ത്രി എംബി രാജേഷാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെളിനണ്ടീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായുള്ള പഠനത്തില്‍ പൊതുജലാശയങ്ങളില്‍ 82 ശതമാനവും വീട്ടുകിണറുകളില്‍ 78 ശതമാനവും കോളിഫോം ബാക്ടീരിയയുടെ അളവ് കണ്ടെത്തി. മൂന്നു വര്‍ഷത്തിലൊരിക്കല്‍ കക്കൂസ് മാലിന്യം നീക്കാത്തതിനാലാണ് കോളിഫാം ബാക്ടീരിയ ജലാശയങ്ങളില്‍ കലരുന്നതെന്നും മന്ത്രി പറഞ്ഞു.

മാലിന്യസംസ്‌കരണ ലംഘനം ചൂണ്ടിക്കാട്ടുന്നവര്‍ക്ക് പിഴത്തുകയുടെ 25 ശതമാനം പാരിതോഷികം നല്‍കും. മാലിന്യം ശേഖരിക്കുന്ന ഹരിതകര്‍മസേനയ്ക്ക് യൂസര്‍ ഫീ നല്കാത്തവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ മറ്റ് സേവനങ്ങള്‍ നല്‍കില്ലെന്നും പറഞ്ഞു. എന്നാല്‍ ഇത് ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണെന്നും യൂസര്‍ ഫീ നല്‍കിയില്ലെന്ന് കരുതി പൗരന്റെ മൗലികാവകാശങ്ങള്‍ ലംഘിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :