വിറ്റാമിന്‍ ബി12 ലഭിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 12 ജനുവരി 2022 (13:42 IST)
നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമുള്ള വിറ്റാമിനാണ് വിറ്റാമിന്‍ ബി12. ചുവന്ന രക്താണുക്കളെ നിര്‍മിക്കാന്‍ വിറ്റാമിന്‍ ബി12 സഹായിക്കും. ശരീരം സ്വന്തമായിട്ട് ഈ വിറ്റാമിന്‍ നിര്‍മിക്കുന്നില്ല. ഇത് ഭക്ഷണത്തിലൂടെയാണ് നമുക്ക് ലഭിക്കുന്നത്. നേച്ചുറല്‍ യീസ്റ്റില്‍ ധാരാളം വിറ്റാമിന്‍ ബി12 അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞക്കുരു വിറ്റാമിന്‍ ബി12ന്റെ കലവറയാണ്. ദിവസവും രണ്ടുമുട്ടകഴിക്കുന്നത് നമുക്ക് ആവശ്യമുള്ളതിന്റെ പകുതി വിറ്റാമിന്‍ ബി12 ലഭ്യമാക്കും. കൂടാതെ ആടിന്റെ ലിവറിലും കിഡ്നിയിലും ധാരാളം വിറ്റാമിന്‍ അടങ്ങിയിട്ടുണ്ട്. ഇത് മാര്‍ക്കറ്റില്‍ നിന്നും വാങ്ങാന്‍ ലഭിക്കും. ധാന്യങ്ങളിലും ധാരാളം വിറ്റാമിന്‍ ബി12 ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :