തിമിരം: ഇക്കാര്യം അറിയണം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 9 ഒക്‌ടോബര്‍ 2021 (13:05 IST)
പ്രായം കൂടുന്തോറും ഉണ്ടാകാന്‍ സാധ്യതയുള്ള നമ്മെ വെളിച്ചത്തില്‍ നിന്ന് ഇരുട്ടിലേക്ക് കൊണ്ടുപോകുന്ന അസുഖമാണ് തിമിരം. പ്രായം കൂടുന്നതനുസരിച്ച് കണ്ണിന്റെ സുതാര്യത നഷ്ടപ്പെടുകയും ക്രമേണ കാഴ്ച നഷ്ടപ്പെടുകയും ചെയ്യുന്നു. ഒരു കണ്ണിനെയോ രണ്ടുകണ്ണിനേയോ തിമിരം ബാധിക്കാറുണ്ട്. ഇന്ന് തിമിരം ശസസ്ത്രക്രിയകളുലൂടെ സുഖപ്പെടുത്താനുള്ള ആധുനിക സൗകര്യങ്ങള്‍ ഉണ്ട്. പ്രധാനമായും പ്രയാധിക്യം കൊണ്ടാണ് തിമിരം ഉണ്ടാകുന്നത്. കൂടാതെ മദ്യപാനം, പുകവലി, ജീവിതരീതികള്‍, കഴിക്കുന്ന ഭക്ഷണം ഇവയൊക്കെ തിമിരത്തിന് കാരണമാകാറുണ്ട്. ക്രമേണ കാഴ്ചയുടെ വ്യക്തത കുറഞ്ഞു വരുക, കണ്ണിന് ചുറ്റും മൂടല്‍ അനുഭവപ്പെടുക, രാത്രിയില്‍ കാഴ്ചയ്ക്ക് ബുദ്ധിമുട്ടുണ്ടാകുക, കാഴ്ചകള്‍ രണ്ടായി തോന്നുക എന്നിവയാണ് തിമിരത്തിന്റെ ലക്ഷണങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :