തണുപ്പുകാലത്ത് നിങ്ങളുടെ മുടിയും ചകിരിനാരുപോലാകുന്നുണ്ടോ?, പരിഹാരമുണ്ട്

ശ്രീനു എസ്| Last Modified ബുധന്‍, 30 ഡിസം‌ബര്‍ 2020 (16:18 IST)
തണുപ്പുകാലം നമ്മുടെ ചര്‍മ്മത്തെ മാത്രമല്ല മുടിയുടെ ആരോഗ്യത്തെയും ബാധിക്കാറുണ്ട്. ധാരാളം ആളികള്‍ക്ക് ഉണ്ടാകുന്ന ഒരു പ്രശ്നമാണ് മുടി വരണ്ട് ചകിരിനാരുപോലാകുന്നത്. നമ്മുടെ അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം. പ്രധാനമായും തണുപ്പുകാലത്ത് അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് കുറയുന്നതാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണം. അന്തരീക്ഷത്തിലെ ഈര്‍പ്പം കുറയുന്നതിന്റെ ഫലമായി മുടിയുടെയും ഈര്‍പ്പം നഷ്ടപ്പെടുന്നു.

ഇങ്ങനെ ഈര്‍പ്പം നഷ്ടപ്പെടുന്നത് തടയാനായി ഈ സമയങ്ങളില്‍ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ മുടിയിലും തലയോട്ടിയിലുമെല്ലാം എണ്ണ തേച്ചുപിടിപ്പിക്കുന്നതും എണ്ണ അടങ്ങിയ ഹെയര്‍ പ്രോടക്ട്സ് ഉപയോഗിക്കുന്നതും ഒരുപരിധിവരെ മുടിയുടെ ഈ പ്രശ്നങ്ങളില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കുന്നതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :