April 7: ഇന്ന് ലോകാരോഗ്യ ദിനം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 7 ഏപ്രില്‍ 2022 (12:59 IST)
ഏപ്രില്‍ 7 ഇന്ന് ലോകാരോഗ്യ ദിനം. ഒരു വ്യക്തിയെ സംബന്ധിച്ച് മറ്റെന്തിനെക്കാളും പ്രധാനമാണ് ആരോഗ്യം . ഇന്ന് എല്ലാപേരും ഏറ്റവും കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതും ആരോഗ്യത്തിന് തന്നെയാണ്. അതിന് കാരണം ഇന്ന് വര്‍ധിച്ചു വരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ തന്നെയാണ്. ഒരു പരിധി വരെ ഇത്തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നാം സ്വയം വരുത്തിവയ്ക്കുന്നവയാണ്. അതില്‍ ഏറവും പ്രധാനപ്പെട്ടതാണ് ഭക്ഷണം. ആരോഗ്യപരമായ ഭക്ഷണക്രമം ശീലമാക്കുകയാണ് ആദ്യം വേണ്ടത്. ഭക്ഷണത്തില്‍ പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. അതുപോലെ തന്നെ ധാരാളം വെള്ളം കുടിക്കുന്നതും നല്ല ആരോഗ്യ ശീലമാണ്. ഭക്ഷണത്തോളം പ്രാധാന്യമുള്ളതാണ് വ്യായാമവും. ഓരോരുത്തരുടെ ശരീരത്തിന് ആവശ്യമായ വ്യായാമം ചെയ്യുന്നത് ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കുന്നു. ആവശ്യത്തിനുള്ള ഉറക്കവും ആരോഗ്യത്തിന് വേണം. കൂടാതെ അനാരോഗ്യകരമായ ശീലങ്ങള്‍ ഒഴിവാക്കുക. പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :