തേന്‍പുളിയുടെ ആരോഗ്യഗുണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 9 ഏപ്രില്‍ 2022 (18:52 IST)
തേന്‍പുളിയില്‍ നിരവധി ആരോഗ്യഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ദഹനത്തിന് വളരെ നല്ലൊരു സഹായിയാണ് പുളി. ഇത് പിത്തരസത്തെ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. കൂടാതെ ഇത് മലബന്ധത്തെയും തടയും. ഇതില്‍ നിരവധി ഫൈര്‍ അടങ്ങിയിട്ടുണ്ട്. ഹൈഡ്രോക്‌സി സിട്രിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയും. ഇതിലൂടെ അമിത ഭാരവും കുറയ്ക്കാം.

കൂടാതെ ഇത് മെറ്റബോളിസവും വര്‍ധിപ്പിക്കും. ഇതില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യവും ഫൈബറും ആന്റിഓക്‌സിഡന്റും ഹൃദയത്തിന്റെ ആരോഗ്യവും വര്‍ധിപ്പിക്കും. കൂടാതെ രക്തസമ്മര്‍ദ്ദത്തെയും നിയന്ത്രിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :