ഇഞ്ചി ദിനവും ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ ക്യാൻസറിനെ ഭയക്കേണ്ട !

Last Modified വെള്ളി, 1 ഫെബ്രുവരി 2019 (15:38 IST)
ഇഞ്ചി നൂറ്റാണ്ടുകളായി നമ്മുടെ ആഹാര രീതിയുടെ ഭാഗമാണ്. ഒന്നല്ല ഒരായിരം കാരണങ്ങളുണ്ട് ഇഞ്ചി നമ്മുടെ ആഹാര ശീലത്തിന്റെ ഭാഗമായ്തിന് പിന്നിൽ. ഇഞ്ചി ആരോഗ്യത്തിന്
നൽകുന്ന ഗുണങ്ങൾ എണ്ണിയാലൊടുങ്ങില്ലാ എന്ന് പറയാം. ഇപ്പോഴിതാ ഇഞ്ചി ദിനവും ആഹാര രീതിയിൽ ഉൾപ്പെടുത്തിയാൽ ക്യാൻസറിനെ ഭയക്കേണ്ടതില്ലാ എന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്.

കോശങ്ങളുടെ വളർച്ച തടയുന്നതിനും നശിപ്പിക്കുന്നതിനും ഇഞ്ചിക്ക് പ്രത്യേക കഴിവുണ്ട് എന്നാണ് വിവിധ പഠനങ്ങളിൽ കണ്ടെത്തിരിയിക്കുന്നത്. ക്യാൻസർ ചികിത്സക്ക് ഇഞ്ചി ഫലപ്രദമായ ഒരു മരുന്നായി ഉപയോഗിക്കാം എന്നാണ് മിഷിഗൺ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.


കോളാ റെക്ടർ എന്ന ക്യാൻസർ കോശത്തിന്റെ വളർച്ച തടയാൻ ഇഞ്ചിക്ക് സാധിക്കുന്നതായി മിനെസൊട്ട സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയിരുന്നു. ശരീരത്തിലെ ഏതുഭാഗത്തുണ്ടാകുന്ന ക്യാൻസർ കോശങ്ങളുടെ വളർച്ച ചെറുക്കുന്നതിനും ഇഞ്ചിക്ക് കഴിവുണ്ട്. അതിനാൽ നിത്യേന ഇത് ആഹാരത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം എന്നും ഗവേഷകർ വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :