സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 12 മാര്‍ച്ച് 2022 (15:10 IST)
നിരവധി ആരോഗ്യ ഗുണങ്ങളുള്ള സസ്യമാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴയില്‍ നിരവധി വിറ്റാമിനുകളും മിനറല്‍സും എന്‍സൈമുകളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ചര്‍ത്തിന്റെയും ദഹനത്തിന്റെയും പല്ലിന്റേയും ആരോഗ്യത്തിന് ഇത് നല്ലതാണ്. ഇതില്‍ ധാരാളം പൊട്ടാസ്യം, മഗ്നീഷ്യം, കാല്‍സ്യം, സോഡിയം മുതലായ മൂലകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
വെറുംവയറ്റില്‍ ഇത് കഴിച്ചാല്‍ വണ്ണം കുറയാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടാനും ശരീരത്തിന് പോഷകങ്ങള്‍ വലിച്ചെടുക്കാനുള്ള ശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.