വെബ്ദുനിയ ലേഖകൻ|
Last Updated:
ചൊവ്വ, 11 ഓഗസ്റ്റ് 2020 (15:16 IST)
നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന ഒന്നാണ് വാഴക്കൂമ്പ് എതു സമയത്തും ഇത് ലഭിക്കും. വഴക്കൂമ്പ് കൊണ്ട് തോരൻ ഉണ്ടാക്കി കഴിക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ ഇതിൽ അടങ്ങിയിരിക്കുന്ന ആരോഗ്യ ഗുണങ്ങൽ കേട്ടാൽ ആരും അമ്പരന്നു ചോദിക്കും ഇത്രയോക്കെ ഗുണങ്ങൾ ഉണ്ടോ ഈ വാഴക്കൂമ്പിൽ എന്ന്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഉത്തമമാണ് വാഴക്കൂമ്പ്. അണുബാധയിൽ തുടങ്ങി ക്യാൻസറിനെ പോലും തടഞ്ഞു നിർത്താനുള്ള കഴിവുണ്ട് വാഴകൂമ്പിന്.
ശരീരത്തിൽ അണുബാധയേൽക്കാതിരിക്കാൻ ഉത്തമമാണ് ഇത്. അണുക്കൾ പെരുകുന്നത് തടയാനുള്ള കഴിവും വാഴക്കൂമ്പിനുണ്ട്. രക്തത്തിലുള്ള മോശം കൊഴുപ്പുകളെ പുറന്തള്ളി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വാഴക്കൂമ്പ് ആഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ സാധിക്കും. പ്രമേഹത്തെ ചെറുത്ത് തോൽപ്പിക്കാനുള്ള മികച്ച ഒരു ഔഷധം കൂടിയാണ് വാഴകൂമ്പ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇത് ക്രമപ്പെടുത്തും.
ആന്റീ ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ക്യാൻസർ പോലുള്ള മാരക രോഗങ്ങളെ തടയാനും യുവത്വം നിലനിർത്താനും വാഴക്കൂമ്പിന് സാധിക്കും. മാനസിക ആരോഗ്യത്തിനും വാഴക്കൂമ്പ് ആഹാരത്തിന്റെ ഭാഗമാക്കുന്നത് ഉത്തമമാണ്. വാഴക്കൂമ്പിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം മാനസിക സഘർഷങ്ങളെ ക്ലുറക്കാൻ സഹായകരമാണ്.