ആരോഗ്യമില്ലാത്ത നഖങ്ങളുള്ളവരാണോ നിങ്ങള്‍, അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

ശ്രീനു എസ്| Last Updated: ചൊവ്വ, 22 ഡിസം‌ബര്‍ 2020 (16:47 IST)
നമ്മുടെ ശരീരത്തിലുണ്ടാകുന്ന പോഷകക്കുറവുകള്‍ നമുക്ക് കാണിച്ചുതരുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് നമ്മുടെ നഖങ്ങള്‍. നല്ല നഖം ഉണ്ടാവാന്‍ നല്ല ഭക്ഷണം കഴിയ്ക്കുക തന്നെ വേണം. പ്രധാനമായും നമ്മുടെ ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുന്നതാണ് നഖങ്ങളുടെ ബലക്ഷയത്തിനു കാരണമാകുന്നത്. വിറ്റാമിന്‍ ഡി, കാത്സ്യം എന്നിവയുടെ കുറവുകൊണ്ടും നഖങ്ങളുടെ ആരോഗ്യം നഷ്ടപ്പെടാം.

നഖങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനായി ഇരുമ്പിന്റെ അംശം കൂടിതലുള്ള പച്ചക്കറകള്‍,മത്സ്യം,സോയാബീന്‍സ്,ഡ്രൈഫ്രൂട്സ് എന്നിവ കഴിക്കാം.വിറ്റാമിന്‍ ഡി, കാത്സ്യം എന്നിവ കൂടുതലായി കാണപ്പെടുന്ന ബീറ്ററൂട്ട് ,പാലുല്‍പ്പന്നങ്ങള്‍ എന്നിവ നിത്യവും കഴിക്കുന്നതും നഖങ്ങളുടെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :