ഈ ഭക്ഷണങ്ങൾ ക്യാൻസറിനെ വിളിച്ച് വരുത്തും!

പഴമക്കാരുടെ വാക്കുകള്‍ക്ക് വലിയ വിലയുണ്ട്, ജീവന്റെ വില!

sumeesh| Last Modified വ്യാഴം, 8 മാര്‍ച്ച് 2018 (13:40 IST)
പഴമക്കാർ പറയാറുണ്ട് നല്ല ഭക്ഷണമാണ് നല്ല മരുന്ന് എന്ന്. അത് അക്ഷരാർഥത്തിൽ ശരിയുമാണ്. അതുപോലെ തന്നെ നല്ലതല്ലാത്ത ഭക്ഷണ ശീലം നമ്മളെ നിത്യ രോഗികളാക്കി മാറ്റും, നാം നിത്യേന കഴിക്കുന്ന ഭക്ഷണസാധനങ്ങൾ എത്രത്തോളം ആരോഗ്യകരമാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

എന്ത് കഴിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം. ചില ഭക്ഷണ സാധനങ്ങൾ നമ്മുടെ ശരീരത്തിൽ രോഗങ്ങൾ മാത്രം പ്രധാനം ചെയ്യുന്നവയാണ്. അത്തരം ആഹാര ശീലങ്ങൾ ഒഴിവാക്കിയാൽ ക്യാൻസർ പോലുള്ള മാരക രോഗങ്ങളെ ഒരുപക്ഷേ തടഞ്ഞു നിർത്താൻ നമുക്ക് സാധിച്ചേക്കും എന്ന് പഠനങ്ങൾ പറയുന്നു. ക്യാൻസർ വരാതിരിക്കാൻ നമ്മൾ നിത്യജീവിതത്തിൽ നിന്നും ഒഴിവാക്കേണ്ട ശീലങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

മദ്യം

മദ്യത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് കൂടുതലായി ഒന്നും തന്നെ പറയേണ്ടതില്ല. മനുഷ്യൻ ലഹരിക്കുവേണ്ടി കഴിക്കുന്ന ഈ പാനിയം ശരീരത്തിലെ മുഴുവൻ ആന്തരിക അവയവങ്ങളേയും ദോഷകരമായി ബാധിക്കും എന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ദിവസവും എന്തെങ്കിലും തരത്തിൽ മദ്യം ഉള്ളിൽ ചെല്ലുന്ന സ്ത്രീകളിൽ സ്തനാർബുദത്തിനു സാധ്യത ഉള്ളതായി പഠനങ്ങൾ തെളിയിക്കുന്നു.

ബാര്‍ബിക്യൂ

ശരിയായി ഗ്രിൽ ചെയ്തെടുക്കുന്ന മാംസം ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ കാര്‍സിനോജെന്‍സ് എന്ന അപകടകരമായ രാസ പദാർഥമാണ് ബാര്‍ബിക്യൂവിലൂടെ നാം അകത്താക്കുന്നത്. ഇറച്ചി കനലിൽ പുകയുമ്പോൾ
ഉണ്ടാകുന്ന ടാർ മാംസം വലിച്ചെടുക്കും, അത് കഴിക്കുന്നതോടെ ഇത് (ടാർ) ശരീരത്തിലും എത്തിച്ചേരും ക്യാൻസർ വരാൻ പിന്നീട് മറ്റൊരു കാരണം ആവശ്യമില്ല.

സോഡ

സോഡ കുടിക്കാത്തവരായി ആരും ഉണ്ടാവില്ല. വയറു നിറച്ച് ആഹാരം കഴിച്ച ശേഷം, കഴിച്ച ഭക്ഷണം ഒന്നൊതുങ്ങാൻ ഒരു സോഡയോ കാർബോണേറ്റ്ഡ് ശീതൾ പാനിയങ്ങളോ കുടിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. എന്നാൽ ഇത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ചെറുതല്ല. എന്നാൽ സോഡയിൽ ആരോഗ്യത്തിന് ഗുണകരമായ യാതൊന്നും തന്നെ ഇല്ല എന്ന് അറിയുക. കാർബണും ക്രിത്രിമ മധുരവും നിറച്ച വെറുമൊരു പാനിയം മാത്രമാണ് സോഡ.

പൊട്ടറ്റോ ചിപ്സ്

ഇത് കഴിക്കുന്നത് സിഗററ്റ് വലിക്കുന്നതിന് തുല്യമാണ് എന്നു പറഞ്ഞാൽ വിശ്വസിക്കൻ അല്പം
ബുദ്ധിമുട്ടായിരിക്കും. പക്ഷേ സത്യമാണ്. ഉയർന്ന ചൂടിൽ കിഴങ്ങ് വറുക്കുമ്പോൾ ഉണ്ടാകുന്ന അക്രിലാമൈഡ് എന്ന രാസപദാർഥം സിഗരറ്റിൽ അടങ്ങിയിരിക്കുന്നു. എന്നു മാത്രമല്ല ഇതിൽ ഉപയോഗിക്കുന്ന മറ്റു രാസവസ്തുക്കൾ മാരക അസുഖങ്ങൾക്ക് കാരണമാകും. കിഴങ്ങിലടങ്ങിയിരിക്കുന്ന ഉയർന്ന ഫാറ്റ് കലോറി പൊണ്ണത്തടിക്കും കാരണമാകുമെന്ന് പഠനങ്ങൽ തെളിയിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?
325 കോടി രൂപയാണ് ചിത്രം നേടിയത്.

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 2200 കുറഞ്ഞതോടെ പവന് 72120രൂപയായി.

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ...

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഫോട്ടോകള്‍ക്ക് താഴെ ആശംസകളും അഭിനന്ദനങ്ങളും നിറയുകയാണ്.

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ ...

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി
ധ്രുവത്തിന്റെ കഥ ആദ്യം മോഹന്‍ലാലിനോടാണ് താന്‍ പറഞ്ഞതെന്ന് എ.കെ.സാജന്‍ ഒരിക്കല്‍ ...

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി ...

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍
നിലമ്പൂര്‍ സ്ഥാനാര്‍ഥിയായി ആരെയും താന്‍ നിര്‍ദേശിക്കുന്നില്ലെന്നാണ് അന്‍വറിന്റെ ...

പിതൃ വിഷാദം കുട്ടികളെ ബാധിക്കുന്നുവെന്ന് പഠനം; സ്‌കൂളിലെ ...

പിതൃ വിഷാദം കുട്ടികളെ ബാധിക്കുന്നുവെന്ന് പഠനം; സ്‌കൂളിലെ മോശം പ്രകടനത്തിനും പെരുമാറ്റ പ്രശ്‌നങ്ങള്‍ക്കും കാരണമാകും
കുട്ടികളില്‍ പെരുമാറ്റ ബുദ്ധിമുട്ടുകളും മോശം സാമൂഹിക കഴിവുകളും ഉണ്ടാകാനുള്ള സാധ്യത വളരെ ...

പക്ഷിപ്പനിയുള്ള പ്രദേശങ്ങളിലുള്ളവര്‍ക്ക് മുട്ടയും ...

പക്ഷിപ്പനിയുള്ള പ്രദേശങ്ങളിലുള്ളവര്‍ക്ക് മുട്ടയും ചിക്കനുമൊക്കെ കഴിക്കാമോ, ഇക്കാര്യങ്ങള്‍ അറിയണം
ഈ സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളിലും ഇറച്ചി കോഴികളുടെ വില്‍പ്പന മുട്ടയുടെ വില്‍പ്പന എന്നിവ ...

രാവിലെ എണീറ്റാല്‍ വെറുംവയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം ...

രാവിലെ എണീറ്റാല്‍ വെറുംവയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം ശീലമാക്കൂ
വെറുംവയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നതാണ് അത്യുത്തമം

എപ്പോഴും റീല്‍ നോക്കികൊണ്ടിരിക്കുന്നത് ശീലമാണോ, ഉയര്‍ന്ന ...

എപ്പോഴും റീല്‍ നോക്കികൊണ്ടിരിക്കുന്നത് ശീലമാണോ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിച്ചേക്കുമെന്ന് പഠനം
എത്രനേരം വേണമെങ്കിലും റീലുകള്‍ക്കായി ചിലവഴിക്കാനും ഇവര്‍ക്ക് മടിയില്ല

നിങ്ങളുടെ കുട്ടികളില്‍ ഈ 3 ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ...

നിങ്ങളുടെ കുട്ടികളില്‍ ഈ 3 ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഒരിക്കലും ഉപയോഗിക്കരുതെന്ന് ഡെര്‍മറ്റോളജിസ്റ്റ്
ഇത്തരത്തിലുള്ള ചില വസ്തുക്കള്‍ കുഞ്ഞുങ്ങളില്‍ പല പ്രശ്‌നങ്ങളും ഉണ്ടാക്കാം