വെയിലേറ്റ് വാടാതിരിക്കാന്‍ നീല വസ്ത്രങ്ങള്‍ ധരിക്കൂ...

ആരോഗ്യം, വെയില്‍, നീല, വസ്ത്രം, സൂര്യന്‍, Sun, Health, Blue
BIJU| Last Modified ചൊവ്വ, 17 ഏപ്രില്‍ 2018 (15:48 IST)
വെയിലേറ്റാല്‍ വാടിത്തളരാത്തവര്‍ ആരുമുണ്ടാവില്ല. സൂര്യനില്‍ നിന്നുള്ള ചൂടിനെക്കാള്‍ അള്‍ട്രാവയലറ്റ് വികിരണമാണ് നമ്മെ വലയ്ക്കുന്നത്. ഇത്തരം തീവ്ര വികിരിണങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഗവേഷകര്‍ പുതിയൊരു രക്ഷാകവചം കണ്ടെത്തിയിട്ടുണ്ട്.

ചില നിറങ്ങള്‍ നമ്മെ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കുമെന്നാണ് ഒരു കൂട്ടം സ്പാനിഷ് ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിരിക്കുന്നത്. അതായത്, കടും നീലയോ ചുവപ്പോ നിറങ്ങളിലുള്ള കോട്ടന്‍ വസ്ത്രങ്ങള്‍ സൂര്യ പ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളെ മറ്റു നിറങ്ങളെക്കാള്‍ കൂടുതല്‍ ഫലപ്രദമായി ആഗിരണം ചെയ്യുമത്രേ.

വസ്ത്രങ്ങളുടെ നിറം അനുസരിച്ചായിരിക്കും അവ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് നമുക്ക് സംരക്ഷണം നല്‍കുക എന്നാണ് ഗവേഷകരുടെ അഭിപ്രായം. എന്നാല്‍, നിറങ്ങള്‍ എത്തരത്തില്‍ പ്രവര്‍ത്തിച്ചാണ് അള്‍ട്രാവയലറ്റ് വികിരണങ്ങളെ ആഗിരണം ചെയ്യുന്നത് എന്ന് ഇന്നും പൂര്‍ണമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല.

നീല, ചുവപ്പ്, മഞ്ഞ എന്നീ മൂന്ന് നിറങ്ങളുടെ വിവിധ ഷേഡുകളാണ് പഠനവിധേയമാക്കിയത്. ഇതില്‍, കടുത്ത നിറമുള്ള സാമ്പിളുകള്‍ അള്‍ട്രാവയലറ്റ് രശ്മികളെ കൂടുതല്‍ ആഗിരണം ചെയ്യുന്നതായി കണ്ടെത്തി. അള്‍ട്രാവയലറ്റ് രശ്മികളെ ഏറ്റവും കൂടുതല്‍ ആഗിരണം ചെയ്തത് കടും നിറമാണ്. ഏറ്റവും കുറവ് ആവട്ടെ മഞ്ഞയും.

അള്‍ട്രാവയലറ്റ് രശ്മികള്‍ അമിതമായി ഏല്‍ക്കുന്നത് കാഴ്ചയ്ക്ക് തകരാറുകള്‍ ഉണ്ടാക്കുകയും ത്വക് ക്യാന്‍സര്‍ രോഗത്തിനു കാരണമാവുകയും ചെയ്യുമെന്നാണ് വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

അള്‍ട്രാവയലറ്റിനെ വസ്ത്രമുപയോഗിച്ച് എങ്ങനെ തടയാം എന്ന് മനസ്സിലായില്ലേ? എന്തായാലും ഇനി ചൂടത്ത് കടും നിറങ്ങള്‍ പരീക്ഷിച്ചു നോക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :