മുട്ട പാകം ചെയ്യുന്നതിന് മുൻപ് കഴുകിയാൽ അപകടം !

Last Modified ചൊവ്വ, 19 മാര്‍ച്ച് 2019 (17:14 IST)
ഭക്ഷണം പാകം ചെയ്യുന്നതിന് മുൻപ് ചേരുവകളും പച്ചക്കറികളുമെല്ലാം നന്നായി കഴുകണം എന്ന് നമുക്കറിയാം. രാസവസ്തുകളെയും രോഗണുക്കളെയും ഒഴിവാക്കാൻ പച്ചക്കറികൾ ഉൾൾപ്പടെ എല്ലാം നമ്മൾ നന്നായി കഴുകിയാണ് ഉപയോഗിക്കാറുള്ളത്. പാകം ചെയ്യുന്നതിന് മുൻപ് മുട്ടയും നമ്മൾ ഇതുപോലെ കഴുകാറുണ്ട്.

എന്നാൽ ഇങ്ങനെ പല തവണ കഴുകി ഉപയോഗിക്കുന്നത് വിപരീത ഫലമണ് ഉണ്ടാക്കുക എന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. മുട്ടയുടെ മുകളിൽ പല തവണ വെള്ളം തട്ടുന്നതോടെ രോഗാണുക്കൾ പെരുകകയാണ് ചെയ്യുക എന്ന വാസ്തവം നമ്മൾ അറിയാതെ പോകുന്നു.

മുട്ടയുടെ പുറം തോടിനെ ചുറ്റി നേർത്ത ഒരു ആവരണമുണ്ട്. ഈ ആവരണമാണ് മുട്ടയുയിൽ അണുക്കളുടെ പ്രവർത്തനത്തെ ചെറുക്കുന്നത്. എന്നാൽ പല തവണ വെള്ളം ഉപയോഗിച്ച് കഴുകുന്നതിലൂടെ ഈ ആവരണം നഷ്ടമാകുന്നതിന് കാരനമാകും. ഇതോടെ അണുക്കൾ മുട്ടയുടെ പുറം തോടിൽ പ്രവർത്തിക്കാൻ തുടങ്ങും.
ഭക്ഷണം പാകം ചെയ്യുന്നതോടെ ഇത് നേരിട്ട് ശരീരത്തിൽ എത്തുകയും ചെയ്യും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :