അടുക്കളയിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ ജ്യൂസ് കുടിച്ചാൽ ഭാരം കുറക്കാം !

Last Modified വെള്ളി, 15 ഫെബ്രുവരി 2019 (13:50 IST)
ഭാരം കുറക്കുക എന്നത് എത്ര എളുപ്പമുള്ള കാര്യമല്ല എന്ന് നമുക്കറിയം. ഇതിനായി ജീവിതം കൃത്യമായി ക്രമികരിക്കേണ്ടതുണ്ട്. ആഹാര പാനിയങ്ങളിലും വ്യായാമങ്ങളിലുമെല്ലാം ശ്രദ്ധ നൽകിയാൽ മാത്രമേ ആരോഗ്യകരമായി ഭാരം കുറക്കാൻ സാധിക്കൂ.

ഭാരം കുറക്കുന്നതിൽ ഭക്ഷണ പാനിയങ്ങൾക്ക് വളരെ വലിയ പങ്കാണുള്ളത്. ചില ആഹാരങ്ങളും പാനിയങ്ങളും ഭാരം കുറക്കുന്നതിന് ഏറെ സഹായിക്കുന്നതാണ്. അത്തരത്തിൽ ഒരു പാനീയമാണ് ക്യാബേജ് ജ്യൂസ്. ക്യാബേജ് ജ്യൂസ് ഭാരം കുറക്കാൻ സഹായിക്കും എന്നത് അധികം ആർക്കും അറിയില്ല എന്നതാണ് സത്യം.

ക്യാബേജ് ജ്യൂസിന് കലോറി വളരെ കുറവാണ്. ഇതാണ് ഭാരം കുറക്കാൻ സഹായിക്കുന്നത്. ക്യാബേജ് ജൂസ് ഉണ്ടാകുന്നത് എങ്ങനെയെന്ന് നോക്കൂ. ഒരു കപ്പ് ക്യാബേജ് ചെറുതായി അരിഞ്ഞത്, ചെറിയ കഷ്ണം ഇഞ്ചി, ഒരു ചെറുനാരങ്ങയുടെ നീര്, ഒരു കപ്പ് പൈനാപ്പിൾ ഇവ ചേർത്ത് നന്നായി ജ്യൂസ് അടിക്കുക. പഞ്ചസാര ചേർത്തോ അല്ലാതെയോ കുടിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :