മാതളത്തിന്റെ തൊലി ചില്ലറക്കാരനല്ല; ഗുണങ്ങൾ കേട്ടാൽ ആരും ഞെട്ടും !

Sumeesh| Last Modified ശനി, 22 സെപ്‌റ്റംബര്‍ 2018 (15:04 IST)
മാതളം കഴിക്കുന്നത് ആരോഗ്യത്തിനും സൌന്ദര്യ സംരക്ഷണത്തിനും ഏറെ നല്ലതാണ് എല്ലാവർക്കും അറിയാം. എന്നാൽ മാതളം കഴിക്കുമ്പോൾ വെറുതെ കളയുന്ന തൊലി എത്രത്തോളം വിലപിടിപ്പുള്ളതാണ് എന്ന് നമ്മളിൽ പലരും മനസിലാക്കുന്നില്ല എന്നതാണ് സത്യം.

മാതളത്തിന്റെ തൊലി അങ്ങനെ വെറുതെ കളയേണ്ട ഒന്നല്ല. നിത്യ ആരോഗ്യ, സൌന്ദര്യ സംരക്ഷണത്തിന് ഏറെ ഉത്തമായ ഒന്നാണ് മാതളത്തിന്റെ തൊലി. ധാരളം ആന്റീ ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള മാതളത്തിന്റെ തൊലി സൌന്ദര്യ സംരക്ഷണത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ്. മാതളത്തിന്റെ തൊലിക്ക് സൂക്ഷ്മ ജീവികളെ ചെറുക്കാനുള്ള ശേഷിയുണ്ട്. അലർജികളിൽ നിന്നും ഫംഗസ് ബാധയിൽ നിന്നും ഇത് ചർമത്തെ സംരക്ഷിക്കും.

ചർമ്മത്തിലെ ചുളിവുകൾ അകറ്റാനും മാതളത്തിന്റെ തൊലിക്ക് കഴിവുണ്ട്. ഹൃദയാരോഗ്യത്തിനും. മാതളത്തിനെ തൊലി നല്ലതാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കി. ഇത് ഹൃദയത്തെ സംരക്ഷിക്കും. മാതളത്തിന്റെ തൊലി ഉണക്കിപ്പൊടിച്ച് ദന്തചൂർണമായി ഉപയോഗിക്കുന്നത് പല്ലിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :