വീട്ടിലെ പൊടി തട്ടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

Sumeesh| Last Modified വെള്ളി, 22 ജൂണ്‍ 2018 (16:27 IST)
വീടു വൃത്തിയാക്കുമ്പോൾ നമ്മൾ പലപ്പോഴും നമ്മുടെ ആരോഗ്യത്തെ ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. പ്രത്യേഗിച്ച് പൊടി തട്ടുമ്പോൾ. പോടി തട്ടുമ്പൊൾ ശ്രദ്ധിച്ചില്ലെങ്കിൽ ശ്വാസകോശപരമായ പല പ്രശനങ്ങൾക്കും കാരണമാകും. പൊടിയിൽ ജീവിക്കുന്ന പൊടി ച്ചെള്ള് അഥവ ഡെസ്റ്റ്‌മൈറ്റ് എന്ന ജീവിയുടെ വിസർജ്യമാണ്
ഈ പ്രശ്നത്തിന് കാരണം.

മെത്ത തലയിണ സോഫ തുടങ്ങിയവ ദിവസവും വൃത്തിയാക്കിയാൽ ഈ പ്രശനത്തിന്റെ വ്യാപ്തി കുറക്കാനാകും. മൂക്കും വായയും പൊത്തിയതിന് ശേഷം മാത്രമേ പൊടി തട്ടുന്ന ജോലികളിലേക്ക് കടക്കാവു, സോഫ പോലെ പൊടി ഉള്ളിൽ അടിഞ്ഞിരിക്കുന്നവ വാക്വം ക്ലീനർ ഉപയോഗിച്ചേ വൃത്തിയാക്കാവു.

കുട്ടികൾ എപ്പോഴും ഉപയോഗിക്കുന്ന രോമപ്പാവകളുടെ കാര്യം പ്രത്യേഗം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു നിശ്ചിത താപനിലക്ക് താഴെ ഈ ജീവിക്ക് ജീവിക്കാൻ സാധിക്കാത്തതിനാൽ ഫ്രിഡ്ജിൽ വച്ച് പൊടിച്ചെള്ളിനെ നശിപ്പിച്ച ശേഷം മാത്രമേ ഇത് വൃത്തിയാക്കാവു. ഫർണിച്ചറുകൾ തുറക്കുമ്പോൾ നാരങ്ങനീര് ചേർത്ത് തുടക്കുന്നത് നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :