നമ്മുടെ അടുക്കളയിലിരിക്കുന്ന വെളുത്തുള്ളി ചില്ലറക്കാരനല്ല !

Sumeesh| Last Modified വ്യാഴം, 21 ജൂണ്‍ 2018 (12:52 IST)
വെളുത്തുള്ളി ഇല്ലാത്ത അടുക്കകൾ നമ്മുടെ നാട്ടിൽ ഉണ്ടാകില്ല. നമ്മുടെ അഹാര രീതിയിൽ വെളുത്തുള്ളിക്ക് വലിയ പ്രാധാന്യമാണുള്ളത്. ആരൊഗ്യത്തിനും അത്യുത്തമമാണ്
വെളുത്തുള്ളി. പല ജീവിതശൈലി രോഗങ്ങളേയും പമ്പകടത്താൻ വെളുത്തുള്ളി കഴിക്കുന്നതിലൂടെ സാധിക്കും.

ഉയർന്ന രക്തസമ്മർദ്ദത്തിനാലും കൊളസ്ട്രോളിനാലും കഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. ഇതിനെ നിയന്ത്രിക്കാൻ വെളുത്തുള്ളിക്ക് സാധിക്കും. രാത്രി ഉറങ്ങുന്നതിന് മുൻപ് വെളുത്തുള്ളി നുറുക്കി കഴിച്ചാൽ ഉയർന്ന രക്ത സമ്മർദ്ദത്തെ നിയന്ത്രിക്കാം. കൊളസ്ട്രോൾ നിയന്ത്രിക്കാനും വെളുത്തുള്ളിക്ക് പ്രത്യേക കഴിവാണുള്ളത്. പാലിൽ വെളുത്തുള്ളി ചേർത്ത് കഴിച്ചാൽ ശരീരത്തിലെ മോഷം കൊളസ്ട്രോളിനെ നിയന്ത്രിക്കാനാകും.

നിരവധി പോഷക ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ്
വെളുത്തുള്ളി എന്നാൽ ഇതിൽ കുറഞ്ഞ അളവിൽ മാത്രമാണ് കലോറി അടങ്ങിയിരിക്കുന്നത് എന്നതിനാലാണ് വെളുത്തുള്ളി കൂടുതൽ ആരോഗ്യദായകമാകന്നത്. മുടി കൊഴിച്ചിൽ തടയാനും വെളുത്തുള്ളി ഉത്തമമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :