കറുവപ്പട്ട കഴിക്കാം ഇനി ആരോഗ്യ സംരക്ഷണത്തിന്

Sumeesh| Last Modified ചൊവ്വ, 1 മെയ് 2018 (12:35 IST)
നമ്മുടെ സുഗന്ധ വ്യഞ്ജനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കറുവപ്പട്ട ഭക്ഷണത്തിന് രുചിക്കും സുഗന്ധത്തിനുമായി ചേർക്കുന്ന ഇത് ആരോഗ്യത്തിനും അത്യുത്തമമാണ്. കറുവപ്പട്ട ദിവസവും ഉപയോഗിക്കുന്നത് ഒന്നല്ല ഒരുപാട് ഗുണങ്ങൾ നൽകും.

പനിക്കും വയറിളക്കത്തിനും ആർത്തവ സംബന്ധമായ പ്രശ്നങ്ങൽക്കുമെല്ലാം ഉത്തമ പരിഹാരം കാണാനാകും കറുവപ്പട്ടക്ക്. കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ പല വഴികളും തേടുന്നവരാണ് നമ്മളിൽ പലരും. കറുവപ്പട്ട ഇതിന് ഒരു ഉത്തമ പരിഹാരമണ്.

കറുവപ്പട്ട വെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് ശരീരത്തിലെ നല്ലതല്ലാത്ത കൊളസ്ട്രോൾ എരിച്ചു തീർക്കുന്നതിന് സഹായിക്കും. അല്പം കറുവപ്പട്ട തേനിൽ ചേർത്ത് ദിവസവും കഴിക്കുന്നത്. ഗ്യാസ്ട്രബിൾ മൂത്ര സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഇല്ലാതാക്കും.

മാനസ്സിക സംഘർഷങ്ങൾ ഇല്ലാതാക്കുന്നതിന്നും കറുവപ്പട്ടക്ക് പ്രത്യേക കഴിവുണ്ട് . ദഹനപ്രശ്നങ്ങൾക്കും ഇത് പരിഹാരം കാണും. എന്നുമാത്രമല്ല പ്രമേഹത്തെ നിയന്ത്രിക്കാനും കറുവപ്പട്ട കഴിക്കുന്നതിലൂടെ സാധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :