ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഈ ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുത്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 9 മാര്‍ച്ച് 2023 (20:11 IST)
സാധാരണയായി ഭക്ഷണത്തിന്റെ രുചിയും മണവും ഒക്കെ വര്‍ധിപ്പിക്കാനാണ് ഭക്ഷണങ്ങള്‍ കലര്‍ത്തി കഴിക്കുന്നത്. എന്നാല്‍ ഇങ്ങനെ കലര്‍ത്തി കഴിക്കുന്നത് കൂടുതല്‍ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ശരിയായ രീതിയില്‍ അല്ല കഴിക്കുന്നതെങ്കില്‍ അത് ദഹനപ്രശ്‌നങ്ങള്‍ മാത്രമല്ല ശരീരത്തില്‍ വിഷാംശങ്ങള്‍ ഉണ്ടാക്കുന്നതിനും കാരണമായേക്കാം. ഏതൊക്കെയാണ് അത്തരത്തില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളെന്ന് നോക്കാം. ഭക്ഷണത്തോടാപ്പം പഴങ്ങള്‍ കഴിക്കുന്നത് നല്ലതല്ല.

അതുപോലെ തന്നെ ആസിഡ് അടങ്ങിയ ഭക്ഷണങ്ങളോടൊപ്പം തൈര് കഴിക്കുന്നതും നല്ലതല്ല. നാം സ്ഥിരം കാണുന്ന ഒരു ഭക്ഷണ രീതിയാണ് മുട്ടയും പാലും, പാലും പഴവും ഇത്തരത്തിലുള്ള ഭക്ഷണ രീതിയും ദഹനപ്രശ്‌നങ്ങള്‍ വരുത്തിവയ്ക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :