സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 5 ഏപ്രില്‍ 2022 (14:00 IST)
ശരീരഭാരം കുറയ്ക്കുന്നതിനും അതുമായി ബന്ധപ്പെട്ട ഭക്ഷണക്രമങ്ങളിലും പ്രധാനമായും ഉള്‍പ്പെടുത്താറുള്ളതാണ് ഗ്രീന്‍ ടീ . ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതാണ് ഗ്രീന്‍ ടീ . ഇത് ശരീര ഭാരം കുറയ്ക്കുന്നതിനും ശരീരത്തിനും മനസ്സിനും ഉന്മേഷം നല്‍കുന്നതിനും സഹായിക്കുന്നു. അതു കൂടാതെ ചര്‍മ്മ സംരക്ഷണത്തിനും ഗ്രീന്‍ ടീ നല്ലതാണ്. ചര്‍മ്മം വേഗത്തില്‍ പ്രായമാകുന്നത് തടഞ്ഞ് ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്തുന്നു. ശരീരത്തിനാവശ്യമില്ലാത്ത ചീത്ത കൊളസ്ട്രോള്‍ നിയന്ത്രിക്കുകയും അതു വഴി ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഗ്രീന്‍ ടീ പലരും രാവിലെയാണ് കുടക്കാറുള്ളത്. എന്നല്‍ അത്താഴം കഴിഞ്ഞയുടന്‍ ഗ്രീന്‍ ടീ കുടിക്കുന്നതാണ് ഉത്തമം.