ആർത്തവ വേദന കുറക്കാൻ ഇതാണ് പ്രകൃതിദത്തമായ വഴി, കാലങ്ങളായി നമ്മുടെ മുത്തശ്ശിമാർ കൈമാറിവന്ന ഈ വിദ്യ അറിയൂ !

Last Updated: ഞായര്‍, 10 മാര്‍ച്ച് 2019 (14:57 IST)
ആർത്തവ സമയത്തെ വേദന സ്ത്രീകൾ നിരന്ത്രം നേരിടുന്ന ഒരു പ്രശ്നമാണ്. വേദന സഹിക്കാനാവാതെ പലരും വേദനാ സംഹാരിൽകൾ ആർത്തവകാലത്ത് കഴിക്കാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് അത്യന്തം ദോഷകരമാണ്. ആർത്തവ സമയത്തെ വേദൻ അകറ്റാൻ നമ്മുടെ നാട്ടിൻ‌പുറത്തെ തൊടികളിൽ തന്നെ പരിഹരം ഉണ്ട്.

കാച്ചിലിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ആർത്തവ സമയത്തും ഗർഭ കാലത്തും, സ്ത്രീകൾ ധാരളമായി ആഹരത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് കാച്ചിൽ. ആർത്തവ കാലത്തെ വയറുവേദന കുറക്കാൻ കാച്ചിൽ കഴിക്കുന്നതിലൂടെ സാധിക്കും. കാച്ചിലിൽ ധാരാളം അടങ്ങിയിരിക്കുന്ന വൈറ്റമിൻ എയും വൈറ്റമിൻ സിയുമാണ് ഇതിന് സഹായിക്കുന്നത്.

കാച്ചിൽ പുഴുങ്ങി കഴിക്കുന്നതാണ് കൂടുതൽ ഫലം ചെയ്യുക. ഗർഭകാലത്ത് സ്ത്രീകൾ കാച്ചിൽ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. പ്രസവ സമയത്ത് ഞരമ്പുകൾ പൊട്ടാതിരിക്കാൻ കാച്ചിൽ കഴിക്കുന്നതിലൂടെ സാധിക്കും. ഒന്ന് മനസുവച്ചാൽ നഗരങ്ങളിലും ടറസിനു മുകളിൽ കാച്ചിൽ ഉണ്ടാക്കാം. സ്ത്രീകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് കാച്ചിൽ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :