‘മനുഷ്യ ശരീരത്തില്‍ പ്രതിരോധം, ചികിത്സകള്‍ ഫലിക്കുന്നില്ല’; ബ്രോയ്‌ലര്‍ ചിക്കനില്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് നിരോധിക്കാന്‍ നിര്‍ദേശം

‘മനുഷ്യ ശരീരത്തില്‍ പ്രതിരോധം, ചികിത്സകള്‍ ഫലിക്കുന്നില്ല’; ബ്രോയ്‌ലര്‍ ചിക്കനില്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് നിരോധിക്കാന്‍ നിര്‍ദേശം

  fatten chicken , chicken , antibiotic colistin , health , chicken , ആരോഗ്യം , കോഴി , ബ്രോയലര്‍ കോഴി , ആന്റിബയോട്ടിക്
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 4 ഡിസം‌ബര്‍ 2018 (11:35 IST)
ബ്രോയലര്‍ കോഴിയില്‍ വ്യാപകമായി ഉപയോഗിക്കുന്ന കോളിസ്‌റ്റിന്‍ ആന്റിബയോട്ടിക്കിന് നിരോധനം വന്നേക്കും. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തീരുമാനം അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ചിക്കനിലൂടെ മനുഷ്യ ശരീരത്തില്‍ എത്തുന്ന ആന്റിബയോട്ടിക്ക് വിവിധ ചികിത്സകള്‍ക്ക് പ്രതിരോധം തീര്‍ക്കുന്നതിനാല്‍ മരുന്നുകള്‍ ഫലവത്താകുന്നില്ല. ഈ സാഹചര്യം ശക്തമായതോടെയാണ് നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം ഇന്ത്യയില്‍ നടത്തിയ അന്വേഷണത്തില്‍ കോഴിയില്‍ അതിശക്തമായ ആന്റിബയോട്ടിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

ഇതിനു പിന്നാലെ നവംബര്‍ 29ന് ചേര്‍ന്ന ഡ്രഗ് അഡൈ്വസറി ബോഡി യോഗം മൃഗങ്ങളില്‍ ഈആന്റിബയോട്ടിക് ഉപയോഗിക്കുന്നത് നിരോധിക്കുകയും ചെയ്‌തിരുന്നു. വൈകാതെ തന്നെ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉത്തരവ് ഇറക്കിയേക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :