മുട്ടയേക്കാള്‍ പ്രോട്ടീന്‍!, ഈ ഭക്ഷണങ്ങള്‍ കഴിക്കാം

അഭിറാം മനോഹർ| Last Modified വ്യാഴം, 27 ജൂലൈ 2023 (19:46 IST)
ആരോഗ്യത്തിലും ഡയറ്റിലും വലിയ ശ്രദ്ധ പുലര്‍ത്താന്‍ പലരും സമയം കണ്ടെത്തുന്ന കാലമാണ് ഇന്ന്. മാറിയ ജീവിതശൈലി കൊണ്ട് പുതിയ രോഗങ്ങള്‍ വന്നതോടെയാണ് പലരും ഡയറ്റിലേക്കും അമിതവണ്ണം നിയന്ത്രിക്കുന്നതിലേക്കും തിരിഞ്ഞത്. തടി കുറച്ച് മസിലുകള്‍ ബലപ്പെടുത്തുന്നതിനായി കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുകയും പ്രോട്ടീന്‍ ഉള്ള ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുകയുമാണ് ചെയ്യാറുള്ളത്. ഇത്തരത്തിലുള്ളവര്‍ പ്രോട്ടീനിനായി പ്രധാനമായും ആശ്രയിക്കുന്നത് മുട്ടയെയാണ്. എന്നാല്‍ മുട്ടയേക്കാള്‍ പ്രോട്ടീനുള്ള മറ്റ് പല ഭക്ഷണങ്ങളുമുണ്ട്.

ബീന്‍സാണ് അത്തരത്തില്‍ നമുക്ക് സുലഭമായുള്ള ഒരു ഭക്ഷണം. പ്രോട്ടീനിന്റെയും ഇരുമ്പിന്റെയും പൊട്ടാസ്യത്തിന്റെയും കലവറയാണ് ബീന്‍സ്, പാകം ചെയ്ത അരക്കപ്പ് ബീന്‍സില്‍ നിന്നും 7.3 ഗ്രാം പ്രോട്ടീന്‍ ശരീരത്തിന് ലഭിക്കുന്നു. പാലില്‍ നിന്നും ഉണ്ടാക്കുന്ന പനീരാണ് പ്രോട്ടീന്‍ ധാരാളമായുള്ള മറ്റൊരു സാധനം. നാല് ഔണ്‍സ് പനീരില്‍ 14 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. പച്ചക്കറികളില്‍ പ്രോട്ടീന്‍ ധാരാളമായുള്ള മറ്റൊരു ഭക്ഷ്യവസ്തുവാണ് കോളിഫ്‌ളവര്‍. ഒരു കപ്പ് ക്വാളിഫ്‌ലവറില്‍ 3 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. കടലമാവാണ് പ്രോട്ടീന്‍ ധാരാളമായുള്ള മറ്റൊരു ഭക്ഷണം. മുട്ട അലര്‍ജിയുള്ളവര്‍ക്ക് പ്രോട്ടീന്‍ ലഭിക്കാന്‍ ഏറ്റവും നല്ലൊരു മാര്‍ഗമാണ് ചിക്കന്‍. സസ്യബുക്കുകള്‍ക്ക് പ്രോട്ടീനിനായി സോയാബീനും ആഹാരത്തില്‍ ഉള്‍പ്പെടുത്താം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :