മസില്‍ വളര്‍ച്ചയ്‌ക്ക് പ്രോട്ടീന്‍ മാത്രം മതിയാകുമോ ?

 health , life style , yoga , Gym , workout , വ്യായാമം , ജിം , ആരോഗ്യം , പ്രോട്ടീന്‍
Last Modified വ്യാഴം, 4 ഏപ്രില്‍ 2019 (14:47 IST)
ജീവിതശൈലി മാറിയതോടെ ജിമ്മില്‍ പോകുന്നവരുടെയും വ്യായാമം ചെയ്യുന്നവരുടെയും എണ്ണം ഇന്ന് വര്‍ദ്ധിച്ചു വരുകയാണ്. പുരുഷന്മാരെ സ്‌ത്രീകളും പലവിധമുള്ള വ്യായാമമുറകള്‍ക്കായി സമയം കണ്ടെത്തുന്നുണ്ട്. എന്നാല്‍ മസില്‍ വളര്‍ച്ച ലക്ഷ്യം വെച്ചാണ് യുവാക്കള്‍ ജിമ്മില്‍ പോകുന്നത്.

ഫിറ്റ്‌നസിന് ആരംഭം കുറിക്കാനെത്തുന്നതിന് പിന്നാലെ മസിലുകളുടെ വളര്‍ച്ചയ്‌ക്ക് പ്രോട്ടീന്‍ കഴിക്കുന്നവര്‍ ധാരാളമാണ്. ഇത് പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

ഫിറ്റ്‌നെസ് ട്രെയിനറുടെ നിര്‍ദേശപ്രകാരമുള്ള കൃത്യമായ വര്‍ക്കൗട്ട്, ഡയറ്റ് തുടങ്ങിയവ കൂടിയുണ്ടെങ്കില്‍ മസിലുകളുടെ വളര്‍ച്ച പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ കഴിയൂ.

മസിലുകളുടെ വളര്‍ച്ചയ്ക്ക് ഭക്ഷണത്തോടൊപ്പം തന്നെ വിശ്രമവും ഉറക്കവും അത്യാവശ്യമാണ്. സ്റ്റിറോയിഡുകളുടെ ഉപയോഗം ശരീരത്തിന് ദോഷകരമാണ് എന്നതില്‍ സംശയമില്ല. ഇവ കഴിക്കുകയോ ഇഞ്ചക്ട് ചെയ്യുകയോ ചെയ്തതു കൊണ്ടുമാത്രം മസിലുകള്‍ക്ക് വളര്‍ച്ചയുണ്ടാകണമെന്നില്ല.

സ്ത്രീകള്‍ പ്രോട്ടീന്‍ പൗഡറോ അനാഡ്രോള്‍ പോലെയുള്ള മരുന്നുകളോ ഉപയോഗിക്കരുത്. ഇത് സ്ത്രീ ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :