ഇക്കാര്യങ്ങള്‍ ചെയ്താല്‍ കാഴ്ച ശക്തി വര്‍ധിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 25 മാര്‍ച്ച് 2023 (19:31 IST)
കാഴ്ച ഇല്ലാത്ത അവസ്ഥയെ കുറിച്ച് നമുക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ല. ശരീരത്തിലെ പ്രധാന ഭാഗം തന്നെയാണ് കണ്ണുകള്‍. കണ്ണുകള്‍ ആരോഗ്യത്തോടെ ഇരിക്കാന്‍ ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടതായിട്ടുണ്ട്. മുട്ട, കാരറ്റ്, ഇലക്കറികള്‍, പഴങ്ങള്‍ എന്നിവയൊക്കെ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കൂടാതെ കണ്ണുകള്‍ക്ക് വ്യായാമവും നല്‍കണം.

കൂടുതല്‍ നേരം കമ്പ്യൂട്ടര്‍-മൊബൈല്‍ സ്‌ക്രീനുകളില്‍ നോക്കിയിരിക്കുന്ന ശീലം ഒഴിവാക്കണം. 20മിനിറ്റ് തുടര്‍ച്ചയായി സ്‌ക്രീനില്‍ നോക്കിയിരിക്കാന്‍ പാടില്ല. ഇത് കാഴ്ച മങ്ങുന്നതിനും തലവേദനയ്ക്കും കണ്ണുകള്‍ വരളുന്നതിനും കാരണമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :