ചിപ്പി പീലിപ്പോസ്|
Last Modified ബുധന്‍, 29 ജനുവരി 2020 (19:11 IST)
മുട്ടയുടെ മഞ്ഞയാണോ വെള്ളയാണോ നല്ലത് എന്ന് ചോദിച്ചാൽ പലർക്കും ഉത്തരമുണ്ടാകില്ല. അതുവേറൊന്നും കൊണ്ടല്ല, മുട്ടയെ സമീകൃത ആഹാരമായി കണക്കാക്കുന്നതുകൊണ്ടാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ പലർക്കും പല അഭിപ്രായമാണ്.
മുട്ടയുടെ മഞ്ഞയെപറ്റിയാണ് സാധാരണയായി എതിർ അഭിപ്രായങ്ങൾ വരുന്നത്. ഇത് കൊളസ്‌ട്രോളുണ്ടാക്കുമെന്ന് ചിലർ പറയുന്നു. എന്തുതന്നെയായാലും മുട്ടയുടെ വെള്ളയ്ക്കും മഞ്ഞയ്ക്കും ഒരുപാട് ഗുണങ്ങളുണ്ട്. ഡയറ്റെടുക്കുന്നവര്‍ കൂടുതലും കഴിയ്ക്കുക മുട്ടയുടെ വെള്ളയാണ്. ഇതില്‍ കൊളസ്‌ട്രോള്‍ കുറവാണെന്നതാണ് പ്രധാന കാര്യം.
വണ്ണം കൂട്ടാതെ ആരോഗ്യം നേടാന്‍ മുട്ടയുടെ വെള്ളയ്ക്ക് കഴിയുന്നു. പ്രോട്ടീന്‍, കാല്‍സ്യം എന്നിവയുടെ കലവറ കൂടിയാണ് മുട്ടയുടെ വെള്ള. കുടാതെ കാഴ്ചയെ സഹായിക്കുന്ന വിറ്റാമിൻ എ അടങ്ങിയിരിക്കുന്നത് മഞ്ഞക്കരുവിലാണ്.
മുട്ട കഴിച്ചാൽ 47 ശതമാനം കൊളസ്ട്രോൾ ഉണ്ടാകുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ മുട്ടയുടെ വെള്ള അക്കാര്യത്തിൽ മുന്നിലാണ്. ഒരു ശതമാനം പോലും കൊളസ്ട്രോൾ അടങ്ങിയിട്ടില്ല.