രേണുക വേണു|
Last Modified ശനി, 8 ഏപ്രില്‍ 2023 (16:13 IST)
കനത്ത വേനല്‍ ചൂടിലൂടെയാണ് മലയാളികള്‍ ഇപ്പോള്‍ കടന്നുപോകുന്നത്. ചൂടിനെ പ്രതിരോധിക്കാന്‍ ശരീരത്തിനു തണുപ്പ് ലഭിക്കുന്ന ഭക്ഷണവിഭവങ്ങള്‍ കഴിക്കുകയാണ് നമ്മള് ചെയ്യേണ്ടത്. ശരീരത്തെ കൂടുതല്‍ ചൂടാക്കുന്ന ഭക്ഷണവിഭവങ്ങള്‍ പരമാവധി ഒഴിവാക്കണം. അതില്‍ ഒന്നാണ് കോഴിയിറച്ചി.
ചൂടുകാലത്ത് വളരെ മിതമായ നിരക്കില്‍ മാത്രമേ കോഴിയിറച്ചി കഴിക്കാവൂ. ചൂട് കൂടുതലുള്ള മാംസമാണ് കോഴിയിറച്ചി. അതുകൊണ്ട് കോഴിയിറച്ചി അകത്തേക്ക് എത്തിയാല്‍ അത് ശരീരത്തിന്റെ താപനില വര്‍ധിപ്പിക്കും. ചൂടുകാലത്ത് ചിക്കന്‍ കഴിക്കുന്നത് ഒഴിവാക്കുകയാണ് നല്ലത്.