കോണ്ടത്തിന്റെ ഉപയോഗം പുരുഷന്റെ രതിസുഖത്തെ ബാധിക്കുമോ? എങ്ങനെ ലൈംഗികത മെച്ചപ്പെടുത്താം

അഭിറാം മനോഹർ| Last Modified വ്യാഴം, 7 ഡിസം‌ബര്‍ 2023 (16:55 IST)
ലൈംഗികബന്ധത്തില്‍ കോണ്ട്ം ഉപയോഗിക്കുന്നത് സ്പർശന സുഖത്തെയും ലൈംഗിക സുഖത്തെയും ബാധിക്കുമെന്ന് പൊതുവെ പറയാറുണ്ട്. യോനിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്താനാവുന്നില്ല എന്നതിനാല്‍ ലൈംഗികബന്ധത്തിലുടനീളം ലിംഗത്തിന് ഉദ്ധാരണം നിലനിര്‍ത്താനാകുന്നില്ല എന്ന തരത്തിലും പരാതിയുണ്ട്. ലൈംഗികബന്ധത്തിന് ഏത് തരത്തിലുള്ള ഉറകളാണ് ഉപയോഗിക്കുന്നത് എന്നതിനനുസരിച്ച് ലൈംഗികസുഖവും വ്യത്യാസപ്പെടാം.

ലൈംഗികസുഖത്തെ ഉത്തേജിപ്പിക്കുന്ന പലതരം കോണ്ടങ്ങള്‍ വിപണിയില്‍ ഇപ്പോള്‍ ലഭ്യമാണ്. ലൈംഗികോത്തേജനം വര്‍ധിപ്പിക്കാന്‍ പ്രത്യേക താരം ഗന്ധങ്ങളുള്ള കോണ്ടങ്ങള്‍ മുതല്‍ ഉള്ളില്‍ ലൂബ്രിക്കന്റുകള്‍ അടങ്ങിയ കോണ്ടങ്ങള്‍ വരെ ലഭ്യമാണ്. കൂടാതെ വിവിധ ടെക്സ്റ്ററുകളിലും നിറങ്ങളിലും കോണ്ടം വാങ്ങുവാന്‍ ലഭിക്കും. അള്‍ട്രാ തിന്‍ മെറ്റീരിയലുകള്‍ കൊണ്ട് നിര്‍മിച്ച കോണ്ടം ലൈംഗികസുഖം നല്‍കുമെന്ന് മാത്രമല്ല സുരക്ഷിതത്വവും ഉറപ്പ് നല്‍കും.

കോണ്ടത്തിനകത്ത് ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കുന്നത് ലൈംഗികബന്ധം എളുപ്പമുള്ളതും സുരക്ഷിതവുമാക്കും. കോണ്ടം ഉപയോഗിക്കുമ്പോള്‍ എപ്പോഴും നിലവാരമുള്ളവ തന്നെ ഉപയോഗിക്കാന്‍ ശ്രമിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :