ടെൻഷൻ വരുമ്പോൾ ദഹനപ്രശ്നം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

അഭിറാം മനോഹർ|
ദൈന്യംദിന ജീവിതത്തില്‍ ജോലിയില്‍ നിന്നും അല്ലാതെയുമുള്ള ഒരുപാട് സമ്മര്‍ദ്ദങ്ങളിലൂടെയാണ് നമ്മളില്‍ പലരും കടന്നുപോകുന്നത്. സമ്മര്‍ദ്ദം മനസിനെ മാത്രമല്ല നമ്മുടെ ശാരീരിക ആരോഗ്യത്തെയും മോശമായി ബാധിക്കുന്നു. ചിലരില്‍ സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉണ്ടാകുന്നത് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഉത്കണ്ഠയും സമ്മര്‍ദ്ദവും വരുമ്പോള്‍ ശരീരത്തില്‍ കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ എന്നിവയുടെ അളവ് കൂടാം. ഇവ എങ്ങനെ ദഹനവ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് നോക്കാം.

സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉണ്ടാകുന്നത് ദഹനവ്യവസ്ഥയിലെ പേശികളെ സമ്മര്‍ദ്ദത്തിലാക്കാം. ഇത് അണുബാധകള്‍ക്കും വയറുവേദനയ്ക്കും മലബന്ധത്തിനും ഇടയാക്കുന്നു. അടിവയറ്റിലും മുകളിലും വേദന അനുഭവപ്പെടാന്‍ കാരണമാകുന്നു. സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ഉണ്ടാകുന്ന സെറോടോണിന്‍ എന്ന ഹോര്‍മോണ്‍ ഓക്കാനം,ഛര്‍ദ്ദി എന്നിവയ്ക്ക് കാരണമാകും. വിശപ്പ് ഹോര്‍മോണുകളെയും ടെന്‍ഷന്‍ ബാധിക്കാറുണ്ട്, ചിലരില്‍ വിശപ്പുണ്ടാവാനും ചിലരില്‍ വിശപ്പ് പോകാനും ഇത് കാരണമാകുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :