ശ്രീനു എസ്|
Last Modified തിങ്കള്‍, 24 മെയ് 2021 (15:31 IST)
2030ഓടെ 98 ദശലക്ഷം ഇന്ത്യക്കാര്‍ക്ക് പ്രമേഹം ഉണ്ടായിരിക്കുമെന്ന് പഠനം. ദി ലാന്‍സെറ്റ് ഡയബറ്റിസ് അന്‍ഡ് എന്ഡോക്രോനോളജി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതിനാല്‍ പ്രമേഹം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.
പ്രമേഹം വരാതിരിക്കാന്‍ ദിവസേനയുള്ള വ്യായാമവും നല്ല ഭക്ഷണങ്ങളും സഹായിക്കും. അതേസമയം ബ്ലാക്ക് ഫംഗസ് രാജ്യത്ത് വര്‍ധിക്കുകയാണ്. പ്രമേഹരോഗികളിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. കൂടാതെ രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും പ്രമേഹരോഗികളിലും വൈറ്റ് ഫംഗസും കണ്ടുവരുന്നു. ഇത് വൃക്ക, കുടല്, ആമാശയം, നഖങ്ങള്‍ എന്നിവിടങ്ങളില്‍ വേഗം വ്യാപിക്കും.