സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 4 നവംബര്‍ 2022 (09:09 IST)
വൈറ്റമിന്‍ സി ഗുളികകള്‍ പ്രമേഹ രോഗികള്‍ക്ക് കഴിക്കാമോ എന്ന് പലരും സംശയം പറയാറുണ്ട്. എന്നാല്‍ വൈറ്റമി സി ഗുളികകള്‍ പ്രമേഹ രോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമികരിക്കാന്‍ സഹായിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ടൈപ്പ് 2 ഡയബറ്റീസ് വരാതിരിക്കാന്‍ വൈറ്റമി സി ഗുളികകള്‍ സഹായിക്കും എന്നാണ് ജേര്‍ണ ഡയബറ്റീസില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.
ശരീരത്തിലെ മെറ്റബോളിസം വര്‍ധിപ്പിച്ച് അമിത വണ്ണത്തെ കുറക്കുന്നതിന് വൈറ്റമിന്‍ സി ഗുളികകള്‍ കുടിക്കുന്നതിലൂടെ സാധിക്കും എന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്. പ്രമേഹ രോഗികളില്‍ മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിനും വൈറ്റമിന്‍ സി ഗുളികകള്‍ സഹായിക്കും എന്നും ഓസ്‌ടേലിയയിലെ ഡെക്കിന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.