സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 12 മാര്‍ച്ച് 2022 (16:02 IST)
കൊവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റാക്രോണ്‍ യൂറോപ്പില്‍ വ്യാപിച്ചതായി ലോകാരോഗ്യസംഘടന. ലോകത്താകെ ഡെല്‍റ്റക്രോണിന്റെ സാനിദ്ധ്യം ഉണ്ടെങ്കിലും കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. വകഭേദങ്ങളായ ഡെല്‍റ്റയുടേയും ഒമിക്രോണിന്റെയും സംയുക്ത വകഭേദമാണ് ഡെല്‍റ്റക്രോണ്‍. ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്റ്, എന്നീരാജ്യങ്ങളില്‍ ഇതിന്റെ സാനിധ്യം കണ്ടെത്തി.
ലോകാരോഗ്യസംഘടന വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ഒമിക്രോണിനെക്കാള്‍ മരണനിരക്ക് കൂടുതലായിരിക്കും ഡെല്‍റ്റാക്രോണിന്. അതേസമയം വ്യാപന നിരക്കും കൂടുതലായിരിക്കും. ഇതാണ് ആശങ്കയ്ക്ക് ഇടവയ്ക്കുന്നത്.