സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 16 നവംബര്‍ 2021 (18:03 IST)
രോഗികളില്‍ ഏകദേശം പേരും വാക്‌സിന്‍ സ്വീകരിച്ചതിനാല്‍ കൊവിഡിന്റെ മൂന്നാം തരംഗം ഗുരുതരമാകില്ലെന്നാണ് കരുതുന്നത്. കൊല്‍ക്കത്തയിലെ ഡോക്ടര്‍മാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പരിശോധനക്ക് വിധേയമാകണമെന്നും പറയുന്നു. എങ്കില്‍ മാത്രമേ രോഗവ്യാപനത്തെ കുറിച്ച് അറിയാന്‍ സാധിക്കു. ചുമയും ജലദോഷവും ഒരേ കുടുംബത്തിലെ ഒന്നിലധികം പേരെ ബാധിക്കുകയാണെങ്കില്‍ ഇത് പരിശോധിക്കണം.
അതേസമയം കൊവിഡിനെതിരെ ഡോക്ടര്‍മാര്‍ രഹസ്യമായി ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച വാര്‍ത്തകള്‍ നേരത്തേ പുറത്തുവന്നിരുന്നു. നിലവില്‍ കൊവിഡിനെതിരെയുള്ള ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ല. കൊവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനില്‍ക്കെയാണ് രഹസ്യമായി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത്.