മുടി കൊഴിച്ചില്‍ പിടിച്ചുകെട്ടാം; ഇക്കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി

  hair , hair falls , life style , food , health , മുടി , മുടി കൊഴിച്ചില്‍ , ആരോഗ്യം , സൌന്ദര്യം
Last Modified തിങ്കള്‍, 8 ഏപ്രില്‍ 2019 (19:34 IST)
എത്ര ശ്രദ്ധിച്ചിട്ടും മുടി കൊഴിച്ചില്‍ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന പരാതി സ്‌ത്രീക്ക് മാത്രമല്ല പുരുഷനമുണ്ട്. പലവിധ കാരണങ്ങളാല്‍ മുടി നഷ്‌ടമാകാം. ഇതിനു പ്രധാന കാരണമാകുന്നത് താരനാണ്. ഉപയോഗിക്കുന്ന വെള്ളം, മരുന്നുകള്‍, പൊടി പടലങ്ങള്‍, ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയും മുടി നഷ്‌ടമാകാന്‍ കാരണമാകുന്നുണ്ട്.

മുടി കൊഴിയുന്നവര്‍ ചില കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിച്ചാല്‍ ഇക്കാര്യത്തില്‍ നേട്ടമുണ്ടാക്കാന്‍ കഴിയും. നിസാരമെന്ന് തോന്നിപ്പിക്കുന്ന ചില കാര്യങ്ങള്‍ ഗൌരവമായി എടുക്കുകയും മുടിയെ ശ്രദ്ധയോടെ പരിപാലിക്കുകയുമാണ് വേണ്ടത്.

മുടി നഷ്‌ടമാകാതിരിക്കാന്‍ എല്ലാവര്‍ക്കും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയും. അതിലൊന്നാണ് ശുദ്ധമായ വെള്ളത്തില്‍ മുടി കഴുകുക എന്നതാണ്.

മുടി മൃദുവായി ഷാംപൂ ഇട്ട് മസാജ് ചെയ്യുക, ഷാംപൂ ഉപയോഗച്ച ശേഷം മൈൽഡ് കണ്ടീഷനർ ഉപയോഗിക്കുക, മുടി അധികം വലിച്ചു കെട്ടുന്നത് ഒഴിവാക്കുക, മുടി കെട്ടു കൂടുന്നുണ്ടെങ്കിൽ കണ്ടീഷനർ ഉപയോഗിക്കുക, മുടി തിരുമ്മുന്നത് ഒഴിവാക്കുക.

മുഖത്ത് അമിതമായി എണ്ണമയമുള്ളവരും തലയിൽ താരൻ ഉള്ളവരും തലയിൽ എണ്ണ ഒഴിവാക്കുക, അമിത അളവിൽ ബലം ഉപയോഗിച്ച് മുടി ചീകുന്നത് നല്ലതല്ല, അകലമുള്ള പല്ലുകൾ ഉള്ള ചീപ്പ് ഉപയോഗിച്ച് ചീകുക, തോർത്ത് ഉപയോഗിച്ച് കെട്ടിവെക്കാതിരിക്കുക എന്നീ കാര്യങ്ങളാണ് മുടിയുടെ കാര്യത്തില്‍ അടിസ്ഥാന പരമായി ശ്രദ്ധിക്കേണ്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :